കണ്ണൂർ : 15 കാരിയായ കൊച്ചുമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുത്തച്ഛന് മരണം വരെ തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. നേപ്പാൾ സ്വദേശിയായ 65 കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് പീഡനം നടന്നത്. തുടർന്ന്, പെൺകുട്ടി പ്രസവിക്കുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയും നടത്തിയിരുന്നു