Thursday, November 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEditorial'പുതുപ്പള്ളിയിൽ യുഡിഎഫിനിത് കൊട്ടിക്കലാശമല്ല: വിജയത്തിന്റെ കേളികൊട്ട്',ജെയിംസ് കൂടൽ എഴുതുന്നു

‘പുതുപ്പള്ളിയിൽ യുഡിഎഫിനിത് കൊട്ടിക്കലാശമല്ല: വിജയത്തിന്റെ കേളികൊട്ട്’,ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ
(ചെയർമാൻ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്, യുഎസ്എ)

പുതുപ്പള്ളിയുടെ രാഷ്ട്രീയ ചരിത്രത്തിലെ പുത്തനൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന ഉപതിരഞ്ഞെടുപ്പ്. യു ഡി എഫിന് ഭൂരിപക്ഷമെത്ര എന്നു മാത്രം ഇനി നമുക്ക് കണക്കുകൂട്ടാം. അത്രമേൽ ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. അച്ചടക്കവും കൃത്യതയോടെയുമുള്ള തിരഞ്ഞെടുപ്പ് പ്രചരണവും സംസ്ഥാനത്തെ സർക്കാർവിരുദ്ധ വികാരവും മാത്രമല്ല ജയസാധ്യതയെ ഉയർത്തിപ്പിടിക്കുന്നത്. ചാണ്ടി ഉമ്മനെന്ന യുവനേതാവിന്റെ പ്രസരിപ്പും ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസവും കൂടിയാണ്. പുതുപ്പള്ളിയുടെ നന്മയ്ക്കും ഉമ്മൻ ചാണ്ടിയുടെ തുടർച്ചയ്ക്കും ഇതിനേക്കാൾ നല്ലൊരു സ്ഥാനാർത്ഥിയുണ്ടോ?

പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും അടിതെറ്റുന്ന സിപിഎമ്മിനെയാണ് നാം കണ്ടത്. അനാവശ്യ വിവാദങ്ങൾ ഉയർത്തിയും സൈബർ ആക്രമണങ്ങൾ നടത്തിയും യുഡിഎഫിനെ നിശബ്ദമാക്കാനുള്ള സിപിഎം പ്രതിരോധങ്ങൾ ഓരോന്നും പരാജയപ്പെട്ടു. കേരളജനത ഒറ്റക്കെട്ടായി അതിനെ നേരിട്ടു എന്നതാണ് ശ്രദ്ധേയം. അപ്പോഴും പൊതുസമൂഹത്തിൽ സിപിഎം നേതാക്കൾ ഒരോ ദിവസവും ചോദ്യം ചെയ്യലുകൾക്ക് വിധേയരായി. മുഖ്യമന്ത്രി അടക്കമുള്ള വർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും നിശബ്ദത മാത്രമായിരുന്നു മറുപടി. ആ നിശബ്ദതയ്ക്ക് എതിരായിക്കൂടി പുതുപ്പള്ളി വോട്ടു ചെയ്യും.

എല്ലാ കാലത്തും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണ് സിപിഎം. ആയുധങ്ങളിൽ നിന്ന് സൈബർ ഇടങ്ങളിലേക്ക് വ്യാപിച്ചു നിൽക്കുന്ന അവരുടെ പാരമ്പര്യം പുതുപ്പള്ളിയിലും നാം കണ്ടു. ചാണ്ടി ഉമ്മനേയും അച്ചു ഉമ്മനേയും വളഞ്ഞിട്ടാക്രമിച്ചപ്പോഴും അതിന് അവർ മൗനസമ്മതം നൽകി. സിപിഎം സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായി എന്നറിഞ്ഞപ്പോൾ തന്നെ അതിൽ അപലപിക്കാനും ക്ഷമാപണം നടത്താനും ചാണ്ടി ഉമ്മൻ മുന്നോട്ടു വന്ന് വലിയ മാതൃക തീർത്തു. ഈ സ്വഭാവ സവിശേഷതയ്ക്കു കൂടിയാകും പുതുപ്പള്ളിയുടെ വോട്ട്.

പുതുപ്പള്ളി തിരഞ്ഞെടുപ്പോടെ കേരളത്തിൽ സിപിഎമ്മിന്റെ നാശത്തിന്റെ പുത്തൻ അധ്യായം കുറിയ്ക്കും. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഇനി സിപിഎം നേതാക്കൾക്ക് ചിന്തിച്ചു തുടങ്ങാം, പുതുപ്പള്ളിയിലെ പരാജയത്തിന്റെ മുടന്തൻ ന്യായങ്ങൾ എന്തൊക്കെ നിരത്താം എന്ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments