Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEntertainmentകേരള ക്രൈം ഫയൽ സീസൺ 2 ഡിസ്നി + ഹോട്ട്സ്റ്റാറിൽ വരുന്നു

കേരള ക്രൈം ഫയൽ സീസൺ 2 ഡിസ്നി + ഹോട്ട്സ്റ്റാറിൽ വരുന്നു

മലയാളത്തിലെ ഹിറ്റ്സീരിസായ കേരള ക്രൈം ഫയൽസിന്റെ സീസൺ2 വരുന്നു. അഹമ്മദ് കബീർ സംവിധാനം ചെയ്ത ആദ്യ സീസണിന്റെ വിജയാത്ര തുടന്ന് , ശക്തമായ അടുത്തവരവിന് തയാറെടുക്കുകയാണ് ഡിസ്നി + ഹോട്ട്സ്റ്റാർ.

ലോഡ്ജിലെ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തോടുകൂടിയാണ് സീസൺ 1 ന്റെ കഥ ആരംഭിക്കുന്നത് . ലോഡ്ജിലെ രജിസ്റ്റർ ബുക്കിൽ നിന്നും ലഭിക്കുന്ന ഷിജു പാറയിൽ വീട് നീണ്ടകര എന്ന സൂചനയിൽ നിന്നും കൊലപാതകിയെ കണ്ടുപിടിക്കുന്നതാണ് സീസൺ 1
തിരക്കഥാകൃത്ത് ബാഹുൽ രമേശ് എഴുതിയ ഈ സീസണിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസും സംഗീതം ഹിഷാം അബ്ദുൽ വഹാബുമാണ് .

മങ്കി ബിസിനസ് സിനിമാസ് നിർമിക്കുന്ന ഈ സീസൺ ഒരു പുതിയ കേസ് അവതരിപ്പിക്കുകയും പ്രേക്ഷകരെ നിഗൂഢതയുടെയും സസ്പെന്സിന്റെയും മറ്റൊരു ആവേശകരമായ ലോകത്തേക്ക് കൊണ്ടുപോകുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments