അത്തറിൻ്റെ സുഗന്ധവുമായി ‘ഊദിലെ’ ഗാനം റിലീസ് ചെയ്തു. കെ.എസ്. ചിത്ര ആലപിച്ച ഗാനം ഇതിനോടകം നവമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മെലഡി കലർന്ന ഗാനം പാട്ടുകളുടെ സുവർണ കാലത്തിൻ്റെ ഓർമപ്പെടുത്തലാണെന്ന് ആസ്വാദകരും പറയുന്നു.
സംഗീതം: നിനോയ് വർഗീസ്, ഗാനരചന: ജോയ്‌സ് തോന്ന്യാമല
നിർമ്മാതാക്കൾ: ജോൺ ഡബ്ല്യു വർഗീസ്,രാജൻ പെരുമ്പെട്ടി,എബി സി. ഉമ്മൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയേഷ് പരബ്, ഉമ്മൻ ജോൺ വള്ളിയമണ്ണിൽ. പ്രോംറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ഷെഫീഖ് ഉമ്മർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖമായ ഗോഡ്‌സൺ നായകവേഷം അവതരിപ്പിക്കുന്നു.
മനോജ് കെ. ജയൻ, സലീം കുമാർ, ശിവജി ഗുരുവായൂർ, ഡോ. രജിത് കുമാർ തുടങ്ങിയവരാണ് അഭിനേതാക്കൾ. കെ.എസ്. ചിത്ര, സിയ ഹുൽ ഹഖ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.