ഹബീബി ഹാപ്പി ഓണം എന്ന ഓണത്തിനെ അസ്പത്മാക്കി ഉള്ള വീഡിയോ ആൽബം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ആൽബം JD ക്രീയേഷൻസ്, കെ. കെ പ്രൊഡക്ഷൻസ്, വി ജെ കെ ക്രീറ്റീവ്സ് എന്നിവർ പ്രൊഡ്യൂസ് ചെയ്ത ആൽബത്തിന്റെ ഗാനം രചിച്ചത് വട്ടിയൂർകാവ് കൃഷ്ണകുമാർ ആണ്. ബിനു ആലപ്പി, ജെസ്സി ജോയ്സൺ എന്നിവർ ആണ് ഗാനം ആലപിച്ചത്. ജോസി പുല്ലാട് സംഗീതം നൽകിയ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ശരത് കുമാർ ശശിധരൻ ആണ്.