Friday, February 6, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeഅയർലൻഡിൽ നിന്നും നാട്ടിലെത്തിയ മലയാളി നഴ്സ് അന്തരിച്ചു

അയർലൻഡിൽ നിന്നും നാട്ടിലെത്തിയ മലയാളി നഴ്സ് അന്തരിച്ചു

ബിജു കുളങ്ങര

ഡബ്ലിൻ/റാന്നി: അയർലൻഡിൽ നിന്നും തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി നഴ്സ് അന്തരിച്ചു. അങ്ങാടി പുല്ലൂപ്രം കടയ്‌ക്കേത്ത് (മുരിക്കേത്ത്) സോനു തോമസിന്റെ ഭാര്യ ഷെറിന്‍ എബ്രഹാം (43) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ ഓഫ്ലിയിൽ എസ്‌കർ ആർ.ഐ നഴ്സിങ് ഹോമിൽ 2023 മുതൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഏറെക്കാലം ദുബായില്‍ ജോലി ചെയ്ത ശേഷമാണ് ഷെറിന്‍ അയര്‍ലൻഡിൽ എത്തിയത്.

ദിവസങ്ങള്‍ക്കു മുമ്പ് ജോലിക്കിടെയാണ് ഷെറിന് ശാരീരിക അസ്വസ്ഥത തോന്നുന്നത്. തുടര്‍ന്ന് പരിശോധനയില്‍ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് കണ്ടെത്തുകയും ചികിത്സയ്ക്കായി നാട്ടിലേക്ക് പോവുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments