ഹെൽസിങ്കി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഫിൻലൻഡിൽ മഹാത്മജിയുടെ 156-ാം ജന്മദിനം ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ ഹേമന്ത് കൊട്ടേൽവാർ ഗാന്ധിസ്മരണ പങ്കുവച്ചു.
ഫിൻലൻഡിലെ ‘സിസു’ എന്ന ആശയത്തെ അംബാസഡർ തന്റെ പ്രസംഗത്തിൽ , ഗാന്ധിജിയുടെ ആദർശങ്ങളുമായി താരതമ്യം ചെയ്തു. ഗുജറാത്തി സമാജത്തിനോടൊപ്പം എംബസി ഉദ്യോഗസ്ഥരും നഗരസഭയുടെ പ്രതിനിധികളും മറ്റു ഇന്ത്യൻ അസോസിയേഷനുകളും മഹാത്മജിയെ സ്മരിച്ചുകൊണ്ടു പുഷ്പാർച്ചന നടത്തി. ഗാന്ധിജിക്കു പ്രിയപ്പെട്ട ഗാനങ്ങൾ ആലപിച്ചുകൊണ്ട് അന്തരീക്ഷത്തിനു സഹിഷ്ണുതയുടെയും സംഭാവനയുടെയും സന്ദേശമേകി .
2019 ലാണ് ഫിൻലൻഡിൽ ഗാന്ധി പ്രതിമ സ്ഥാപിതമായത് . ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഫിൻലൻഡ് വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്‌തോയുമാണ് ഗാന്ധി പ്രതിമ അനാവരണം ചെയ്തത്. ഹെൽസിങ്കിയിലെ ഹമീൻതിയിലെ പാർക്കിലാണ് ഇന്ത്യക്കാർക്ക് അഭിമാനമായി ഗാന്ധി പ്രതിമ നിലകൊള്ളുന്നത്. ഈ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് ഗാന്ധി ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കാ റുള്ളത്. ലോകകേരള സഭ പ്രതിനിധികളും മലയാളി അസോസിയേഷൻ ബോർഡ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.



