Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeഐഒസി കേരള ചാപ്റ്ററിന്റെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു, സാൻജോ മുളവരിക്കൽ പ്രസിഡന്റ്; പുന്നമട ജോർജുകുട്ടി ചെയർമാൻ

ഐഒസി കേരള ചാപ്റ്ററിന്റെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു, സാൻജോ മുളവരിക്കൽ പ്രസിഡന്റ്; പുന്നമട ജോർജുകുട്ടി ചെയർമാൻ

ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി പുന്നമട ജോർജുകുട്ടിയെയും നോമിനേറ്റ് ചെയ്തതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.

പുതിയ പ്രസിഡന്റായ സാൻജോ മുളവരിക്കൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന പ്രവർത്തകനാണ്. കാലടി ശ്രീശങ്കര കോളേജിലെ യൂണിയൻ കൗൺസിലർ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ഭാരവാഹി, കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് കാത്തലിക് കോൺഗ്രസ് അയർലണ്ട് കോർഡിനേറ്റർ, ഫിലിം ഫെസ്റ്റിവൽ അയർലണ്ട് ഡയറക്ടർ ബോർഡ് അംഗം, ഓഐസിസി അയർലണ്ട് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. സാംസ്കാരിക പ്രവർത്തനങ്ങളിലും ചാരിറ്റി പരിപാടികളിലും സജീവമാണ്. ബ്ലാക്ക്റോക്ക് ചർച്ച് ക്വയർ ടീം ലീഡറായും ഗായകനുമായും പ്രവർത്തിക്കുന്നു.

പുന്നമട ജോർജുകുട്ടി സ്കൂൾ , കോളേജ് കാലയളവിൽ കെ.എസ്.യു. പ്രവർത്തനത്തിൽ നിറ സാന്നിധ്യമായിരുന്നു. ആ കാലയളവിൽ ബഹുമാന്യനായ രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റ് ആയിരിക്കെ 1988 ൽ സംഘടിപ്പിച്ച കേരളമാർച്ചിൽ പങ്കെടുത്ത് കൊണ്ട് സജീവ രാഷ്‌ട്രീയത്തിലേക്ക് കടന്നു വന്നു . ഓഐസിസി അയർലണ്ട് വൈസ് പ്രസിഡന്റ്, സീറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റി അയർലണ്ട് – പിതൃവേദി യുടെ നാഷണൽ പ്രസിഡന്റ്, വാട്ടർഫോർഡ് മലയാളി അസ്സോസിയേഷൻ്റെ നേതൃത്വം, അയർലണ്ടിലും യുകെയിലും വർഷങ്ങളായി നടന്നുപോരുന്ന ഡ്രാഗൺ ബോട്ട് വള്ളംകളി യിലേക്ക് ആലപ്പുഴക്കാരുടെ ടീമിനെ സംഘടിപ്പിക്കുന്നതിന്റെ മുഖ്യസംഘാടകൻ, ഒഎസിസി വാട്ടർഫോർഡ് യൂണിറ്റ് രക്ഷാധികാരി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്നു. അയർലണ്ടിലും യുകെയിലും വിജയകരമായി നടന്നു പോരുന്ന വടംവലി , വള്ളം കളി മത്സരങ്ങളിൽ പുന്നമട ജോർജ് കുട്ടിയുടെ കമൻ്ററി ഏവരെയും ആകർഷിക്കുന്നത് തന്നെയാണ്. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത് പോരുന്ന അദ്ദേഹം ഏറ്റെടുക്കുന്ന ഏത് പരിപാടിയും നൂറു ശതമാനവും വിജയത്തിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിൻ്റെ മികച്ച കഴിവ് എടുത്ത് പറയാതിരിക്കാൻ നിർവ്വാഹമില്ല.

പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾക്ക് സംഘടന പൂർണ പിന്തുണ പ്രഖ്യാപിച്ചതായി നാഷണൽ നേതൃത്വം വ്യക്തമാക്കി.

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments