സൗത്ത് യോർക്ഷർ: ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്. ഡിസംബർ 14ന് വൈകുന്നേരം ഷെഫീൽഡിനും വർക്ക്സോപ്പിനും ഇടയിലൂടെ സഞ്ചരിച്ച ട്രെയിനിലാണ് ആക്രമണം നടന്നതെന്ന് സൗത്ത് യോർക്ഷർ പൊലീസ് അറിയിച്ചു.
ഫോട്ടോയിലെ സ്ത്രീയെ തിരിച്ചറിയുന്നവർ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സും ധരിച്ച നിലയിലാണ് ചിത്രത്തിൽ കാണപ്പെടുന്നത്.



