കാർഡിഫ്: മുൻ ഭാര്യയുടെ മരണത്തിൽ കൊലപാതകക്കുറ്റം സമ്മതിച്ച് യുവാവ്. ശ്രീലങ്കൻ വംശജനായ തിസാര വെരാഗലേജ് (37) ആണ് മുൻ ഭാര്യ നിരോദ നിവുൻഹെല്ലയെ (32) കൊലപ്പെടുത്തിയതായി സമ്മതിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 21ന് കാർഡിഫിലെ റിവർസൈഡിൽ കുത്തേറ്റ നിലയിലാണ് നിരോദയെ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് രാവിലെ 7.37ന് പാരാമെഡിക്കുകൾ എത്തിയെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
താമസിയാതെ കേസിൽ തിസാര വെരാഗലേജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യഘട്ടത്തിൽ പ്രതി കുറ്റം നിഷേധിച്ചെങ്കിലും കൊലപാതക ദിവസം കത്തി കൈവശം വെച്ചിരുന്നതായി പിന്നീട് സമ്മതിച്ചു. ഇന്ന് ന്യൂപോർട്ട് ക്രൗൺ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു. ജഡ്ജി ഡാനിയൽ വില്യംസ് ഫെബ്രുവരി 20ന് വിധി പറയുന്നത് വരെ തിസാര വെറഗലേജിനെ കസ്റ്റഡിയിൽ വിട്ടു.



