Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷൻ ജോവോ മരിന്യോ നെറ്റോ (113) ഗിന്നസ് വേൾഡ് റിക്കോർഡിനു അർഹനായി

ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷൻ ജോവോ മരിന്യോ നെറ്റോ (113) ഗിന്നസ് വേൾഡ് റിക്കോർഡിനു അർഹനായി

-എബി മക്കപ്പുഴ-

ബ്രസീൽ:iലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് ജോവോ മരിന്യോ നെറ്റോ. ഒക്ടോബർ 5 -ന് അദ്ദേഹം തന്റെ 113 -ാം ജന്മദിനം ആഘോഷിച്ചതാണ് ഇപ്പോൾ വാർത്തയാവുന്നത്. ജന്മദിനാഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ മുഹൂർത്തങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെയും കുടുംബാം​ഗങ്ങളേയും കാണാം.

1912 -ൽ മാരാൻഗ്വാപെയിലാണ് ബ്രസീലിയൻ സ്വദേശിയായ നെറ്റോ ജനിച്ചത്, ആ വർഷം ജനിച്ചവരിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ മനുഷ്യനും അദ്ദേഹമാണ്. നെറ്റോയ്ക്ക് ലോക റെക്കോർഡ് സമ്മാനിക്കുമ്പോൾ അദ്ദേഹത്തിന് 112 വർഷവും 52 ദിവസവുമായിരുന്നു പ്രായം.

ഒരു കർഷക കുടുംബത്തിലാണ് നെറ്റോ ജനിച്ചത്. നാലാമത്തെ വയസിൽ അദ്ദേഹം അച്ഛനോടൊപ്പം ജോലി ചെയ്ത് തുടങ്ങിയത്രെ. ജോസെഫ അൽബാനോ ഡോസ് സാന്റോസ് എന്ന സ്ത്രീയെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. അന്റോണിയോ, ജോസ്, ഫാത്തിമ, വാൻഡ എന്നീ നാല് മക്കളാണ് ആ ബന്ധത്തിൽ ഉള്ളത്. ഭാര്യയുമായി വേർപിരിഞ്ഞ ശേഷം, നെറ്റോ അന്റോണിയ റോഡ്രിഗസ് മൗറ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. വിനീഷ്യസ്, ജാർബാസ്, കോൺസീഷാവോ എന്നീ മൂന്ന് മക്കളാണ് ഈ ബന്ധത്തിൽ ഉള്ളത്.നെറ്റോയുടെ ആറ് മക്കളാണ് ഇപ്പോഴും ജീവിച്ചിരിപ്പുള്ളത്. അദ്ദേഹത്തിന് 22 കൊച്ചുമക്കളും അവരുടെ മക്കളായി 15 പേരും അവരുടെ മക്കളായി മൂന്നുപേരുമുണ്ട്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് പിറന്നാൾ ആശംസകൾ എന്ന കാപ്ഷനോടുകൂടിയാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് അദ്ദേഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments