Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeവാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വനിത സ്വിറ്റ്‌സർലൻഡിൽ അന്തരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വനിത സ്വിറ്റ്‌സർലൻഡിൽ അന്തരിച്ചു

വിയന്ന: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വനിത സൂറിക്കിൽ അന്തരിച്ചു. ബിന്ദു മാളിയേക്കൽ (46) ആണ് മരിച്ചത്. ഒക്ടോബർ ഒന്നിന് ജോലിക്കു പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കും.

സ്വിറ്റ്‌സർലൻഡിലെ സെന്റ് ഉർബനിൽ പെഡസ്ട്രിയൻ ക്രോസ്സിൽ അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ബേണിലെ മറ്റൊരു ആശുപത്രിയിലേക്ക് തീവ്രപരിചരണത്തിനായി മാറ്റുകയും ചെയ്തു. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്.

ബിഎസ്​സി നഴ്സിങ് പഠനശേഷം 22 വർഷങ്ങൾക്ക് മുൻപ് ഓസ്ട്രിയയിൽ എത്തിയ ബിന്ദു നഴ്സിങ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് രണ്ട് വർഷം മുമ്പ് സ്വിറ്റ്സർലൻഡിൽ ജോലിയിൽ പ്രവേശിച്ചു. തൃശൂർ വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പിൽ അന്തോണി റോസി ദമ്പതികളുടെ ഇളയ മകളാണ് ബിന്ദു. വിയന്ന മലയാളിയായ തൃശൂർ എലിഞ്ഞിപ്ര സ്വദേശി ബിജു മാളിയേക്കലിന്റെ ഭാര്യയാണ്. മക്കൾ: ബ്രൈറ്റ്‌സൺ, ബെർട്ടീന. സഹോദരങ്ങൾ: മേഴ്സി തട്ടിൽ നടക്കലാൻ (ഓസ്ട്രിയ), ഡാലി പോൾ (കേരളം), ലിയോ കാഞ്ഞിരപ്പറമ്പിൽ (സ്വിറ്റ്സർലൻഡ്), ജോൺഷീൻ (കേരളം).

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments