ജെജി മാന്നാർ
റോം∙ വേൾഡ് മലയാളി കൗൺസിൽ റോം പ്രൊവിൻസിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ചു. റോമിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ജോബി ആണ്ടൂക്കുന്നേലിന്റെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി അനുമോദിച്ചു.
ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസ കോയ, വൈസ് ചെയർമാൻ സി.യു. മത്തായി, വൈസ് പ്രസിഡന്റുമാരായ ചാൾസ്, ആൻസി ജോയി എന്നിവർ സംഘടനയെക്കുറിച്ചും ഭാവി പ്രവർത്തനങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ അവതരിപ്പിച്ചു. യൂറോപ്പ് റീജിയണൽ ചെയർമാൻ ഡോ. സോജി അലക്സ്, പ്രസിഡന്റ് അജിത് പാലിയത്ത് എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്ലോബൽ റീജനൽ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം നടത്തുവാൻ തീരുമാനിച്ചു. വിമൻസ് ഫോറവും, യൂത്ത് ഫോറവും സംഘടിപ്പിക്കുന്നതിനൊപ്പം കൂടുതൽ അംഗങ്ങളെ പ്രൊവിൻസിലേക്ക് ചേർക്കുവാനും തീരുമാനിച്ചു.
കേരള സർക്കാരും WHO, മയോ ക്ലിനിക്ക്, ലോകത്തിലെ വിവിധ സ്ഥാപനങ്ങളും ചേർന്ന് എല്ലാ ജില്ലകളിലും നടത്തുന്ന കാൻസർ രോഗ നിർണയ പരിപാടിയുടെ വിജയത്തിനായി, സ്പോൺസറായ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മറ്റി നൽകുന്ന 10 ലക്ഷം രൂപയുടെ സഹായ നിധിയിൽ റോം പ്രൊവിൻസ് ഭാഗമാകുവാൻ തീരുമാനിച്ചു. അതിലേക്ക് 10000 രൂപ കൊടുക്കുവാൻ തീരുമാനമായി. യോഗത്തിൽ ജെജി മാന്നാർ, ഷിജി ജോസഫ്, ഫിലിപ്പ് കുര്യാക്കോസ്, ലിബിൻ ചുങ്കത്ത്, ജോമോൻ പത്തിൽചിറ, മോബിൻ വർഗ്ഗീസ്, ബെന്നി അരീക്കര, ജിനോ സി ജോസഫ്, ബിനു പനച്ചവിള, രാജീവ് വേങ്ങാട്ട്, സനിൽ മണവാളൻ, ഡിവിൻ ഡേവി തുടങ്ങിയവർ പ്രസംഗിച്ചു.



