Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEurope'സോഷ്യൽ കെയർ ഓസ്കാർ' തിളക്കവുമായി മലയാളി നഴ്സ് ഷൈനി സ്കറിയ

‘സോഷ്യൽ കെയർ ഓസ്കാർ’ തിളക്കവുമായി മലയാളി നഴ്സ് ഷൈനി സ്കറിയ

കാർഡിഫ്: ‘സോഷ്യൽ കെയർ ഓസ്കാർ’ തിളക്കവുമായി മലയാളി നഴ്സ്. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി സ്കറിയ ആണ് ‘വെയിൽസ് കെയർ അവാർഡ് 2025’ ലെ ഗോൾഡ് മെഡൽ നേടി യുകെ മലയാകികൾക്ക് അഭിമാനമായി മാറിയത്.

വെൽഷ് ഗവൺമെന്റ് എല്ലാവർഷവും നൽകിവരുന്ന ഈ അവാർഡിൽ ‘ഇൻഡിപെൻഡന്റ് സെക്ടർ നഴ്സ് ഓഫ് ദ ഇയർ’ (Independent Sector Nurse of the Year Award) വിഭാഗത്തിലാണ് ഷൈനി ഈ നേട്ടം കരസ്ഥമാക്കിയത്. വെയിൽസിലെ റയ്ദറിലുള്ള കരോൺ ഗ്രൂപ്പിലെ സീനിയർ നഴ്സാണ് ഷൈനി.
​വെയിൽസിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്ന ഈ പുരസ്‌കാരത്തിനായി നിരവധി തദ്ദേശീയർ ഉൾപ്പടെയുള്ളവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കാർഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അനേകം പേരെ പിന്നിലാക്കിയാണ് ഷൈനി ഗോൾഡ് മെഡൽ സ്വന്തമാക്കിയത്. വെയിൽസിലെ ആരോഗ്യ മന്ത്രി ജെറമി മൈൽസിന്റെ കയ്യൊപ്പോട് കൂടിയ സർട്ടിഫിക്കറ്റും പുരസ്കാരവുമാണ് ലഭിച്ചത്.

ഷൈനിക്ക് ലഭിച്ച അവാർഡ് നഴ്സിങ് മേഖലയിലെ ആത്മാർത്ഥ സേവനത്തിന് ലഭിച്ച അംഗീകാരമാണെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും പറഞ്ഞു. സൗദി അറേബ്യയിലെ ​റിയാദിൽ നഴ്സായി സേവനമനുഷ്ഠിച്ച ശേഷമാണ് ഷൈനി 2020 ൽ വെയിൽസിലേക്ക് എത്തുന്നത്. റിയാദിലെ കുട്ടികളുടെ ഇന്റൻസീവ് കെയർ യൂണിറ്റിലായിരുന്നു ജോലി. കുണ്ടറ തൃപ്പിലഴികം സ്വദേശിയായ ജേക്കബ് തരകനാണ് ഭർത്താവ് മക്കൾ: മന്ന, ഹന്ന. ഹെറിഫോർഡ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ മാനേജിങ് കമ്മിറ്റി അംഗങ്ങളായി ഇരുവരും പ്രവർത്തിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments