Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeതൻ്റെ ഭാര്യ ട്രാൻസ്‌ജെൻഡർ അല്ല: 'ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകൾ' ഹാജരാക്കാൻ ഫ്രഞ്ച് പ്രസിഡന്‍റ്

തൻ്റെ ഭാര്യ ട്രാൻസ്‌ജെൻഡർ അല്ല: ‘ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകൾ’ ഹാജരാക്കാൻ ഫ്രഞ്ച് പ്രസിഡന്‍റ്

പാരീസ്: ഫ്രാൻസ് പ്രഥമ വനിത ബ്രിജിറ്റ് മക്രോൺ ട്രാൻസ്‌ജെൻഡർ അല്ലെന്ന് തെളിയിക്കാൻ ‘ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകൾ’ ഹാജരാക്കാൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ . ബ്രിജിറ്റ് പുരുഷനായിരുന്നെന്ന കാൻഡിസ് ഓവൻസിൻ്റെ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ജൂലൈയിൽ ഇയാൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെയാണ് തെളിവുകൾ പുറത്തുവിടുമെന്ന് പ്രസിഡൻ്റിൻ്റെ അഭിഭാഷകൻ വ്യക്തമാക്കിയത്.

ബ്രിജിറ്റ് മക്രോൺ ഒരു ട്രാൻസ്‌ജെൻഡർ ആണെന്നായിരുന്നു കാൻഡിസ് ഓവൻസിൻ്റെ ആരോപണം. ജനിച്ചപ്പോൾ ജീൻ-മിഷേൽ ട്രോക്ന്യൂ എന്ന പുരുഷനായിരുന്നെന്നും പിന്നീട് സ്ത്രീയായി മാറിയതിന് ശേഷം കൗമാരക്കാരനായ ഇമ്മാനുവൽ മക്രോണിനെ സ്വാധീനിച്ചെന്നും കാൻഡിസ് ഓവൻസ് പലതവണ പറഞ്ഞിരുന്നു. ഇതിനെതിരെ അപകീർത്തി കേസ് കൊടുക്കുകയും നടപടികളുമായി മുന്നോട്ട് പോവുകയുമാണ് മക്രോണും കുടുംബവും ചെയ്യുന്നത്.

ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ ‘ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകൾ’ യുഎസ് കോടതിയിൽ സമർപ്പിക്കാൻ പദ്ധതിയിടുന്നെന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്. അമേരിക്കൻ കമൻ്റേറ്റർ കാൻഡിസ് ഓവൻസിനും അവരുടെ ബിസിനസ് സ്ഥാപനത്തിനുമെതിരെയാണ് മാക്രോൺ ദമ്പതികൾ കേസ് ഫയൽ ചെയ്തത്.

യൂട്യൂബിൽ ഏകദേശം 4.5 മില്യൺ സബ്സ്ക്രൈബർമാരുള്ള വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകയാണ് കാൻഡിസ് ഓവൻസ്. പുരുഷനായി ജനിച്ച ബ്രിജിറ്റ് മാക്രോൺ ഇമ്മാനുവൽ മാക്രോണിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ലിംഗമാറ്റം നടത്തുകയായിരുന്നെന്നാണ് അവർ പറയുന്നത്. കഴിഞ്ഞ വർഷമാണ് ഓവൻസ് ഇത്തരമൊരു വീഡിയോ പുറത്തിറക്കിയത്. പിന്നീട് ഈ ആരോപണം ആവർത്തിച്ച് എട്ട് ഭാഗങ്ങളുള്ള ഒരു പോഡ്‌കാസ്റ്റ് പരമ്പരയും അവർ പുറത്തിറക്കി.

ഈ ആരോപണങ്ങൾ ബ്രിജിറ്റ് മാക്രോണിനെ ‘വളരെയധികം വിഷമിപ്പിച്ചു’ എന്നും ഇത് ഫ്രഞ്ച് പ്രസിഡൻ്റിന് ഒരു ‘ശല്യമായി’ മാറിയെന്നും ദമ്പതികളുടെ അഭിഭാഷകനായ ടോം ക്ലെയർ ബിബിസിയുടെ ‘ഫെയിം അണ്ടർ ഫയർ’ പോഡ്‌കാസ്റ്റിൽ പറഞ്ഞു. ‘ശാസ്ത്രീയപരമായ വിദഗ്ധരുടെ മൊഴി പുറത്തുവരും,’ എന്ന് ക്ലെയർ പറഞ്ഞു. എന്നാൽ അത് എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എങ്കിലും ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ദമ്പതികൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യം തെളിയിക്കാൻ അവർ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട് എന്നും അഭിഭാഷകൻ പറഞ്ഞു. ബ്രിജിറ്റ് മാക്രോൺ ഗർഭിണിയായിരുന്നതും കുട്ടികളെ വളർത്തുന്നതുമായ ചിത്രങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ദ ഗാർഡിയൻ്റെ റിപ്പോർട്ട് അനുസരിച്ച്, ജീൻ-മിഷേൽ ട്രോക്ന്യൂ എന്നത് ബ്രിജിറ്റ് മാക്രോണിൻ്റെ മൂത്ത സഹോദരനാണ്. 2017ലും 2022ലും ഇമ്മാനുവൽ മാക്രോണിൻ്റെ പ്രസിഡൻഷ്യൽ സ്ഥാനാരോഹണ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments