Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeഐഎജി യൂകെ & യൂറോപ്പിന് പുതിയ നേതൃത്വം; ബിനോയ് ഏബ്രഹാം ചെയർമാൻ

ഐഎജി യൂകെ & യൂറോപ്പിന് പുതിയ നേതൃത്വം; ബിനോയ് ഏബ്രഹാം ചെയർമാൻ

ലണ്ടൻ: ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്ൻസിൽ നടന്ന ജനറൽ കൗൺസിൽ മീറ്റിങ്ങിൽ അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി യൂകെ & യൂറോപ്പിന്‍റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സ്ഥാപക ചെയർമാൻ റവ. ബിനോയ് ഏബ്രഹാം അധ്യക്ഷത വഹിച്ച  മീറ്റിങ്ങിൽ പാസ്റ്റർ ജിജി തോമസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ നേതൃത്വം:
ചെയർമാൻ: റവ. ബിനോയ് ഏബ്രഹാം
സെക്രട്ടറി: പാസ്റ്റർ ജിജി തോമസ്
ട്രഷറർ: പാസ്റ്റർ ബെൻ മാത്യു
കൗൺസിൽ അംഗങ്ങൾ: പാസ്റ്റർ വിൽസൺ എബ്രഹാം, പാസ്റ്റർ ജിനു മാത്യു
ഡിപ്പാർട്ട്മെന്‍റ് ഹെഡ്സ്: മിഷൻ ഡയറക്ടർ – പാസ്റ്റർ ബ്ലെസൻ തോമസ്, യൂത്ത് ഡയറക്ടർ – ബ്രദർ ഫിന്നി, ലിഡിയ ഡയറക്ടർ – സിസ്റ്റർ ഗ്രേസ് ജെയിൻ ജോർജ്, സൺഡേ സ്കൂൾ ഡയറക്ടർ – ബ്രദർ അജോമോൻ എബ്രഹാം, ഇവാഞ്ചലിസം ഡയറക്ടർ – പാസ്റ്റർ സാമുവൽ സൈമൺ, പ്രയർ ഡയറക്ടർ – പാസ്റ്റർ ഡെന്നി ജോൺ, മീഡിയ ഡയറക്ടർ – ബ്രദർ പോൾസൺ ഇടയത്ത്, ഹോപ്പ് എയ്ഡ് ഡയറക്ടർ – സിസ്റ്റർ വിൻസി വർഗ്ഗീസ്

2025 മാർച്ച് 21, 22, 23 തീയതികളിൽ മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന 18-ാമത് ഐഎജി യൂകെ & യൂറോപ്പിന്‍റെ ജനറൽ കോൺഫറൻസിന്‍റെ ചെയർമാനായി പാസ്റ്റർ ജോൺലീ ഫിലിപ്പിനെയും, കോർഡിനേറ്ററായി പാസ്റ്റർ സാംസൺ ഡാനിയേലിനെയും തിരഞ്ഞെടുത്തു.
വാർത്ത : പോൾസൺ ഇടയത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments