Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഒരുക്കുന്ന "ഓണമഹോത്സവം" സെപ്റ്റംബർ രണ്ടിന്

ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഒരുക്കുന്ന “ഓണമഹോത്സവം” സെപ്റ്റംബർ രണ്ടിന്

ബെർൻ: സ്വിസ്സ് മലയാളികൾക്ക് കഴിഞ്ഞ 20 വർഷമായി പുതുമകൾ നിറഞ്ഞ ഓണവിഭവങ്ങൾ നൽകിയ ബി ഫ്രണ്ട്സസ് സ്വിറ്റ്സർലൻഡ് ഈ വർഷവും  പ്രൗഢഗംഭീരമായ ” ഓണമഹോത്സവം ” ഒരുക്കുന്നു. സെപ്റ്റംബർ രണ്ടിന് സൂറിച്ചിലാണ് ഓണമഹോത്സവം. സൂറിച്ചിലെ ഓണമഹോത്സവത്തിന്റെ ഭാഗമായി  ആഗസ്റ്റ് 27 ന് “ഉത്സവ് 23 ” കൊടിയേറും. ഇന്റർനാഷനൽ മേജർ, മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും, ഇന്റർനാഷനൽ കാർഡ് മത്സരവും, മറ്റിതര ഓണക്കളി മത്സരങ്ങളുമടങ്ങിയ  ഓണമാമാങ്കത്തിനു വേദിയൊരുങ്ങും.

വടംവലി -മേജർ കാറ്റഗറി 

വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടിൽ, ചങ്കായ കാണികളുടെ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ കോട്ടകാക്കുന്ന പ്രതിരോധവും ഒപ്പം മിന്നലാക്രമണവുമായി പോർമുഖത്തു പടക്കുതിരകളെപ്പോലെ മുഖാമുഖം നിന്നു ഒരിഞ്ചുമാറാതെ കൈക്കരുത്തിന്റെയും മസിൽബലത്തിന്റെയും മനക്കരുത്തിന്റെയും ബലത്തിൽ കളിത്തട്ടിൽ ഇടിനാദമായി ഒപ്പം നാടും നഗരവും പ്രകമ്പനം കൊള്ളിച്ചു ഏറ്റുമുട്ടുന്ന തീപാറും പോരാട്ടമായ വടംവലി മത്സരം പ്രഗത്ഭരായ ടീമുകളെ ഉൾപ്പെടുത്തികൊണ്ടും ആകർഷകമായ സമ്മാനങ്ങൾ ഏർപ്പെടുത്തികൊണ്ടും വടംവലി മത്സരം നടത്തും.

വടംവലി -മിക്സ്ഡ് കാറ്റഗറി 

രാജകീയ പോരാട്ടങ്ങളുടെ  ചരിത്രമുറങ്ങുന്ന സ്വിറ്റ്സർലൻഡിൽ ആദ്യമായി ബി ഫ്രണ്ട്‌സ് മിക്സ്ഡ് കാറ്റഗറിയിൽ 21 വയസ്സിൽ താഴെയുള്ള യുവതീ യുവാക്കൾക്കായി  വടംവലി മത്സരമൊരുക്കിയിരിക്കുന്നു. ഒപ്പം ആകർഷകമായ സമ്മാനങ്ങളും. യുവതീ യുവാക്കളുടെ വടംവലിമാമാങ്കത്തിൽ സ്വിറ്റ്സർലൻഡിലെയും മറ്റിതര രാജ്യങ്ങളിൽ നിന്നും പ്രമുഖരായ ടീമുകൾ പങ്കെടുക്കുന്നു.

ചീട്ടുകളി മത്സരവും മറ്റിതര ഓണക്കളി മത്സരങ്ങളും 

ബുദ്ധിയും ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും, കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല. സ്വിസ്സിലെയും മറ്റിതര രാജ്യങ്ങളിലെയും പ്രമുഖരായ  ടീമുകളെ അണിനിരത്തി സപ്പോർട്ട് 56 – ലേലം 28, റമ്മി എന്നീ ഇനങ്ങളിലായി ആവേശോജ്വലമായ മത്സരത്തിന് വേദിയൊരുങ്ങുന്നു. വിജയികളെ കാത്തിരിക്കുന്നതു ആകർഷകമായ സമ്മാനങ്ങ, .പ്രോഗ്രാമുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി കോഓർഡിനേറ്റേഴ്സ്സിനെ  ബന്ധപ്പെടേണ്ടതാണ്.

ആഗസ്റ്റ് 27 നു നടക്കുന്ന  ഉത്സവ് 23 മാമാങ്കത്തിലേക്കും  സെപ്റ്റംബർ രണ്ടിന് നടക്കുന്ന ഓണമഹോത്സവത്തിലേക്കും എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും  ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിനുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയും സെക്രട്ടറി ബോബ്‌ തടത്തിലും പ്രോഗ്രാം കോഓർഡിനേറ്റേഴ്‌സും  അഭ്യർത്ഥിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments