യുകെയിൽ സിഖ് വംശജനെ മർദിച്ച് വാരിയെല്ലുകൾ തകർത്ത കേസിൽ 14 കാരൻ അറസ്റ്റിൽ. 50 കാരനായ ഇയാളെ ഒരു സംഘം ആൺകുട്ടികൾ ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യുകെ പോലീസ് 14 കാരനെ അറസ്റ്റ് ചെയ്തു. പിന്നീട് ഈ കൗമാരക്കാനെ ജാമ്യത്തിൽ വിട്ടയച്ചതായി തേംസ് വാലി പോലീസ് അറിയിച്ചു.
“ഞങ്ങൾ ഇപ്പോളും ഈ കേസ് സജീവമായി അന്വേഷിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും കാര്യങ്ങൾ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ അക്കാര്യം ഓൺലൈനായോ 101 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് ഞങ്ങൾ ഞങ്ങൾ അഭ്യർത്ഥിക്കുന്നു” പോലീസ് അറിയിച്ചു.