പ്രധാനമന്ത്രി റിഷി സുനകിന്റെ നേതൃത്വത്തിലുള്ള യു.കെ സർക്കാർ, 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന കാര്യം പരിഗണിച്ചേക്കു‘കൗമാരക്കാർ ‘സോഷ്യൽ മീഡിയ’ ഉപയോഗിക്കേണ്ട’..! നിരോധിക്കാനൊരുങ്ങി റിഷി സുനക് സർക്കാർമെന്ന് റിപ്പോർട്ട്. ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൗമാരക്കാരിലുള്ള സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന ഒരു ബ്രിട്ടീഷ് സ്ഥാപനത്തിലെ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ബ്ലൂംബെർഗാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.കെ ഗവൺമെന്റിലെ സെക്രട്ടറിമാർ ഈ വിഷയത്തിൽ സമഗ്രമായ ചർച്ചകൾ ആരംഭിക്കാൻ പോവുകയാണെന്നും, തെളിവുകൾ ലഭിക്കുന്നതിന് അനുസരിച്ച് അടുത്ത വർഷം ജനുവരിയോടെ, പ്രധാനപ്പെട്ട എന്തെങ്കിലും തീരുമാനം ഇതുമായി ബന്ധപ്പെട്ട് വന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയ യുകെയിലെ കുട്ടികളിൽ തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ടോ എന്നതിന്റെ തെളിവുകളാണ് ശേഖരിക്കേണ്ടതെന്നും അടുത്ത വൃത്തങ്ങൾ ബ്ലൂംബെർഗിനോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയുന്നതിനും അത്തരം സംഭവങ്ങളില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം പിഴയീടാക്കാനും ഉള്‍പ്പടെ നിഷ്‌കര്‍ഷിക്കുന്ന ഓണ്‍ലൈന്‍ സേഫ്റ്റി ആക്റ്റ് നിലവിലുണ്ട്. ഇതിന് പുറമെ അധിക നടപടികള്‍ സ്വീകരിക്കാനാണ് ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഉദ്ദേശിക്കുന്നത്.
ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളെ വിഷാദ രോഗങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ച സംഭവങ്ങൾ പതിവാകുന്ന സാഹചര്യമാണ് ഇപ്പോൾ ലോകമെമ്പാടും. പ്രായപൂർത്തിയാകാത്ത കുട്ടികളെ വലയിലാക്കാൻ കുറ്റവാളികളെ ഏറ്റവും കൂടുതൽ സഹായിക്കുന്നതും സോഷ്യൽ മീഡിയയാണ്.