Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവക പെരുന്നാളും ചെമ്പെടുപ്പ് റാസയും ഭക്തിസാന്ദ്രമായി

ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവക പെരുന്നാളും ചെമ്പെടുപ്പ് റാസയും ഭക്തിസാന്ദ്രമായി

ലണ്ടൻ : ലെസ്റ്റർ സെന്റ് ജോർജ്  ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാൾ ഭക്തിസാന്ദ്രമായി. ലെസ്റ്റർ സെന്റ് ലൂക്ക് പാരിഷ് ചർച്ച്, ലെസ്റ്റർ സെന്റ് പീറ്റേഴ്സ് ചർച്ച് എന്നിവടങ്ങളിലായി നടന്ന ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ജോസഫ് കെ. ജോൺ മുഖ്യകർമികത്വവും ഇടവക വികാരി ഫാ. ജോസൻ ജോൺ സഹ കർമികത്വവും വഹിച്ചു. 

പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന ചെമ്പെടുപ്പ് റാസയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇത്തവണ ആദ്യമായാണ് കേരളത്തിലെ പുരാതന ദേവാലയങ്ങളിൽ നടത്തപ്പെടുന്ന ‘ചെമ്പെടുപ്പ് റാസ’ ലെസ്റ്ററിൽ നടന്നത്.  ഇടവക പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക ട്രസ്റ്റി ജെയിൻ വർഗീസ്, സെക്രട്ടറി ബിനു ജോൺ, പെരുന്നാൾ ജനറൽ കൺവീനർ ജിബി കോശി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com