ഡബ്ലിൻ : വാട്ടർഫോർഡ് വൈകിങ്സ് ക്രിക്കറ്റ് ക്ലബ് ഒരുക്കിയ ക്രിസ്മസ്–പുതുവത്സരാഘോഷം V-FIESTA 22വിൽ മതിമറന്നാഘോഷിച്ച് വൈകിങ്സ് കുടുബാംഗങ്ങൾ. ഡിസംബർ 28ന് വൈകിട്ട് 4.30നു ആരംഭിച്ച ആഘോഷ പരിപാടികളിൽ വൈകിങ്സ് ഫാമിലി അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഫാ. ജോമോൻ കാക്കനാട്ട്, വാട്ടർഫോർഡ് കൗൺസിലർ ഐമൻ ക്വീനീൻ എന്നിവരുടെ സാന്നിധ്യവും അനുഗ്രഹീത പ്രഭാഷണവും പരിപാടിക്ക് ഇരട്ടി മധുരം പകർന്നു. റിനി രാജന്റെ ഭാരതനാട്യം പ്രത്യേക ശ്രദ്ധനേടി. ഷീല പാലസ് വാട്ടർഫോർഡ് ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണവും പരിപാടിക്ക് മാറ്റേകി.
ക്രിസ്മസ്–പുതുവത്സര മംഗളങ്ങൾ പരസ്പരം ആശംസിച്ചും കലാവിരുന്നും ഭക്ഷണവും രുചിച്ചാസ്വദിച്ചും 10.30 ഓടെ ആഘോഷം സമാപിച്ചു.”