Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമിസ്സ് ഇംഗ്ലണ്ട് മത്സര വേദിയിലേക്ക് മലയാളിയും

മിസ്സ് ഇംഗ്ലണ്ട് മത്സര വേദിയിലേക്ക് മലയാളിയും

ലിവർപൂൾ: മിസ്സ് ഇംഗ്ലണ്ട് മത്സര വേദിയിൽ സൗന്ദ്യര്യവും അറിവും ബുദ്ധിയും കഴിവും മാറ്റുരയ്ക്കാൻ ഒരുങ്ങുകയാണ്  ലിവർപൂൾ മലയാളിയായ കൊച്ചു സുന്ദരി ജോസ്‌ലിൻ മാത്യു. കലാ രംഗത്തും പഠനത്തിലും ഒരുപോലെ മിടുക്കിയായ ജോസ്‌ലിൻ ലിവർപൂളിലെ സെന്റ്.ഹെലൻസിലാണ് താമസിക്കുന്നത്.  മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നു നിയമ ബിരുദം നേടിയ  ജോസ്‌ലിൻ ഇപ്പോൾ ലിവർപൂൾ യൂണിവേഴ്‌സിറ്റിയിൽ നിയമത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ സോളിസിറ്റർ ആകുന്നതിനുള്ള  LPC കോഴ്‌സും ചെയ്യുന്നു.  മിസ്സ്‌ ഇംഗ്ലണ്ട് മത്സരത്തിലേക്കുള്ള ആദ്യപടിയായ പബ്ലിക് വോട്ടിങ് ഘട്ടത്തിലാണ് ജോസ്‌ലിൻ ഇപ്പോൾ മാറ്റുരയ്ക്കുന്നത് .

 23 മത്സരാർഥികളാണ്  ഈ ഘട്ടത്തിലുള്ളത്. മത്സരാർഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പിൽ  നിന്നും ഏറ്റവും കൂടുതൽ വോട്ട് നേടിയ മൂന്ന് പേരെ വീതം സെലക്ട് ചെയ്യും . പിന്നീട് ഈ സെലക്റ്റ് ചെയ്യപ്പെട്ടവർക്ക് വീണ്ടും പല പല കടമ്പകൾ കടന്നാലേ ഫൈനൽ സ്റ്റേജിൽ എത്താനാകു.  താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്‌താൽ ഈ ഗ്രൂപ്പിലുള്ള 23 പേരെയും നിങ്ങൾക്ക്  കാണാൻ സാധിക്കും. അതിൽ പതിനൊന്നാം നമ്പർകാരിയാണ് നമ്മുടെ ജോസ്‌ലിൻ.  രണ്ടു തരം  വോട്ടാണ് ഉള്ളത്.  ഫ്രീ വോട്ടും പെയ്ഡ് വോട്ടും. ഒരാൾക്ക് ഒരു ദിവസം ഒരു വോട്ട് വച്ച് മാർച്ചു മൂന്നാം തീയതി വരെ ഫ്രീ വോട്ട് ചെയ്യാം. പെയ്ഡ് വോട്ടാണെങ്കിൽ എത്രവേണേലും ചെയ്യാം. മിസ്സ് ഇംഗ്ലണ്ട് മത്സരത്തിന് ഒരുങ്ങുന്ന ഈ സുന്ദരിക്കുട്ടിക്ക്  നിങ്ങളുടെ ഒരു വോട്ട് കൊടുക്കുമോ.

ഇംഗ്ലണ്ടിൽ  ജീവിക്കുന്ന  നമ്മുടെ മക്കൾ പുതിയ പുതിയ മേഖലകളിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ അവരെ നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടേ. ലോകം അറിയുന്നവരായി അവർ വളരട്ടെ, പാറിപ്പറക്കട്ടെ. വോട്ടുചെയ്യുന്നതിനായി ഇതോടൊപ്പം കൊടുത്തിട്ടിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  അതിൽ വോട്ട് ചെയ്യാവുന്നതാണ്. മിസ്സ്  ഇഗ്ലണ്ടന്റെ ഔദ്യേഗിക മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തും വോട്ട് ചെയ്യാവുന്നതാണ്. ലിവർപൂൾ മലയാളിയായ കൊച്ചു സുന്ദരിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കൂ.  https://www.missengland.info/vote-now/ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments