മാഞ്ചസ്റ്റർ : ട്രാഫോഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വീണ്ടും സംഗീതവിരുന്ന് ഒരുങ്ങുന്നു. കോവിഡിന് ശേഷം മാഞ്ചസ്റ്ററിൽ ഒരുങ്ങുന്ന ആദ്യ സംഗീതവിരുന്ന് ജൂൺ മൂന്നിനു വിധിൻ ഷോ ഫോറം സെൻട്രൽ നടത്തുവാൻ തീരുമാനിച്ചു. ട്രാഫോഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു നെടുമ്പള്ളി, സെക്രട്ടറി ഡോ.സിബി വേകത്താനം, വൈസ് പ്രസിഡന്റ് സിന്ധു സ്റ്റാൻലി എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.
നജീബ് അർഷാദ് ഷോയ്ക്ക് ശേഷം ട്രാഫോഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ലൈവ് മ്യൂസിക്കൽ ഷോ “സ്വരരാഗ സന്ധ്യ” ഗ്രാമി അവാർഡ് വിന്നർ മനോജ് ജോർജിന്റെ നേതൃത്വത്തിലാണ് ഒരുങ്ങുന്നത്. ഫാ. വിൻസൺ മാച്ചേരി (ഫ്ലവേഴ്സ് ടിവി ഫെയിം), ലല്ലു അൽഫോൺസ് (പിന്നണി ഗായിക), സ്വപ്ന നായർ (ബ്രിട്ടൻസ് ഗോട്ട് ടാലന്റ്) എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീതവിരുന്നിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കുമെന്ന് ട്രഷറർ സനീഷ് തടത്തിൽ പറഞ്ഞു.
ജോയിൻ സെക്രട്ടറി ബിജു ചെറിയാന്റെ നേതൃത്വത്തിൽ ഇവന്റ് കോഡിനേറ്റർ കമ്മിറ്റി രൂപീകരിച്ച ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഈ സംഗീത സായാഹ്നം വൻ വിജയമാക്കി തീർക്കാൻ മാഞ്ചസ്റ്ററിലെ എല്ലാ മലയാളികളുടെയും മലയാളി അസോസിയേഷന്റെയും സഹായം അഭ്യർഥിക്കുന്നുവെന്നു സംഘാടകർ പറഞ്ഞു.