ഡാലസ് : അമേരിക്കയിലെ ക്നാനായ റീജൻ ടീൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടീൻ മിനിസ്ട്രി കോൺഫറൻസ് ‘എബയിഡ്’ ന് ഡാലസിൽ തിരി തെളിഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു.
ഷിക്കാഗോ വികാരി ജനറൽ തോമസ് മുളവനാൽ, ഡാലസ് ഇടവക വികാരി ഫാ.അബ്രാഹം കളരിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വരുന്ന മൂന്നു ദിവസങ്ങളിൽ ഡാലസിലെ സുന്ദരമായ ക്യാംപ് കൊമ്പാസ് സെന്ററിൽ നടക്കുന്ന കോൺഫറൻസിൽ, വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്