Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡിഎംഎ 'സ്പോർട്സ് ഡേ' ഓഗസ്റ്റ് 19 ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

ഡിഎംഎ ‘സ്പോർട്സ് ഡേ’ ഓഗസ്റ്റ് 19 ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

ദ്രോഗ്ഹിഡ: അയർലൻഡിലെ ദ്രോഗ്ഹിഡ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ) ഓണാഘോഷങ്ങളോട് അനുബന്ധിച്ച് നടത്തുന്ന സ്പോർട്സ് ഡേ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 19 ന്  രാവിലെ 11.30 ന് ദ്രോഗ്ഹിഡ ഒലിവർ പ്ലംകെട്സ് ജിഎഎ ക്ലബ്ബിൽ വച്ചാണ് സ്പോർട്സ് ഡേ നടത്തുന്നത്.


ഓണത്തിന്റെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന നിരവധി കായിക മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് ഡിഎംഎ ഭാരവാഹികൾ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും മത്സരങ്ങളിൽ പങ്കെടുക്കാവാൻ കഴിയുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. ഡിഎംഎയുടെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 26 ന് രാവിലെ 10 മുതൽ രാത്രി  8 വരെ നടക്കും.

അയർലൻഡിലെ ദ്രോഗ്ഹിഡയിൽ 17 വർഷങ്ങൾക്ക് മുൻപാണ് ഡിഎംഎ പ്രവർത്തനം ആരംഭിച്ചത്. ദ്രോഗ്ഹിഡയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങളാണ്  സംഘടനയിൽ അംഗങ്ങളായുള്ളത്. നിരവധി മാതൃകാപരമായ പ്രവർത്തങ്ങളാണ് ഡിഎംഎ ഇതിനോടകം നടത്തിയിട്ടുള്ളത്. ഓഗസ്റ്റ് 19 ന് നടക്കുന്ന സ്പോർട്സ് ഡേയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Spotrs Day Venue Address:

Oliver Plunketts GAA Club Louth, Slane Rd, Mell, Drogheda, Co. Louth, Ireland 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments