Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഐഒസി യുകെ പ്രവാസി സംഗമം ഓഗസ്റ്റ് 16 ന് ലണ്ടനിൽ

ഐഒസി യുകെ പ്രവാസി സംഗമം ഓഗസ്റ്റ് 16 ന് ലണ്ടനിൽ

ലണ്ടൻ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവാസി സംഗമത്തിന്റ ഭാഗമായി ‘ഒസി ഒരോർമ്മ’-‘സമകാലീന ഭാരതം’ സെമിനാറുകൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 16 ബുധനാഴ്ച വൈകിട്ട് 5.30 ന് ലണ്ടനിൽ വെച്ച് നടക്കുന്ന പ്രവാസി സംഗമത്തിൽ റിട്ട ചീഫ് ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി മുഖ്യാതിഥിയായി പങ്കെടുക്കും. കേരളം കണ്ട എക്കാലത്തെയും ജനപ്രിയനായ ഉമ്മൻ ചാണ്ടിയുമായുള്ള തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ഓർമ്മകൾ, സമകാലിക വിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങൾ എന്നിവ ജസ്റ്റിസ് ജെ ബി കോശി പങ്കുവയ്ക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദലിവാളിന്റെ അധ്യക്ഷതയിൽ കൂടുന്ന പ്രവാസി സംഗമത്തിൽ ഐഒസി നേതാക്കളായ ഗുർമിന്ദർ രൺധാവ, വിക്രം ദുഹൻ, സുധാകർ ഗൗഡ എന്നിവരെ കൂടാതെ സാമൂഹ്യ സാംസ്കാരിക സാമുദായിക മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കും. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയർ ഫാ. ടോമി എടാട്ട്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. നിതിൻ പ്രസാദ് കോശി, ലൗട്ടൻ മുൻ മേയർ കൗൺസിലർ ഫിലിപ്പ് എബ്രഹാം, മാസ്റ്റർ ഷെഫ് ജോമോൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും.

ഉമ്മൻ ചാണ്ടി അനുസ്മരണത്തിലും, ജസ്റ്റിസ് ജെ ബി കോശിയുമായുള്ള  സംവാദത്തിലും പങ്കു ചേരുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോർഡിനേറ്റർ അജിത് മുതയിൽ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments