Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലണ്ടൻ സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവകയുടെ വിളവെടുപ്പ് ഉൽസവം സെപ്റ്റംബർ ഒമ്പതിന്

ലണ്ടൻ സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവകയുടെ വിളവെടുപ്പ് ഉൽസവം സെപ്റ്റംബർ ഒമ്പതിന്

ലണ്ടൻ: ലണ്ടൻ സെന്റ് ജെയിംസ് മാർത്തോമ്മാ ഇടനകയുടെ ഈ വർഷത്തെ വിളവെടുപ്പ് ഉൽസവം (ഹാർവെസ്റ്റ് ഫെസ്റ്റ്) സെപ്റ്റംബർ ഒമ്പതാം തിയതി ശനിയാഴ്ച നടത്തും.  രാവിലെ പത്തുമുതൽ ന്യൂ എൽത്തം അവേരി ഹിൽ റോഡിലെ മാർത്തോമ്മാ സെന്ററിലാണ് (SE9 2EX) പരിപാടികൾ
ഗ്രീനിച്ച് മേയർ ഡോമിനിക് എംബാങ് ഉൽസവം ഉദ്ഘാടനം ചെയ്യും. കൌൺസിലർ പാട്രിക് ഗ്രീൻവെല്ലും ചടങ്ങിൽ സംബന്ധിക്കും. വിശ്വാസികളുടെ വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും വിളയുന്ന പച്ചക്കറികളും പഴങ്ങളും മേളയിലെത്തിച്ച് ലേലം ചെയ്യും. സേവികാ സംഘാംങ്ങളുടെ നേതൃത്വത്തിൽ ഇതോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. വീടുകളിൽ പാചകം ചെയ്യുന്ന കൊതിയൂറുന്ന നാടൻ വിഭവങ്ങളുടെ കലവറ ഒരുക്കാൻ സംഘാംഗങ്ങൾ പ്രവർത്തനം ആരംഭിച്ചു. 

കുട്ടികളുടയും യുവജനങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കളികളും ബൌൺസി കാസിൽ, ഫേസ് പെയിന്റിംങ്, ഹെന്ന, ബാർബിക്യൂ എന്നിവയും ക്രമീകരിക്കുന്നുണ്ട്. 

ഇടവക വികാരി റവ. സോജു എം തോമസിന്റെയും കൺവീനർമാരായ ഷേർലി ലിനോയ്, ഷാജൻ മത്തായി വരമ്പേൽ, പ്രവീൺ മാത്യു, എന്നിവരുടെയും   നേതൃത്വത്തിലുള്ള ചർച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.  മാർത്തോമ്മാ സെന്ററിൽ വിശാലമായ പാർക്കിംങ് സൌകര്യം ഒരുക്കിയിട്ടുണ്ട്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments