Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫ്രാൻസിലെ വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്‌ലിം വേഷങ്ങൾക്കുള്ള നിരോധനത്തിന് സുപ്രിം കോടതിയുടെ അംഗീകാരം

ഫ്രാൻസിലെ വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്‌ലിം വേഷങ്ങൾക്കുള്ള നിരോധനത്തിന് സുപ്രിം കോടതിയുടെ അംഗീകാരം

സൂറിക്: വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്‌ലിം വേഷങ്ങൾ നിരോധിച്ച ഫ്രഞ്ച് സർക്കാർ നടപടിക്ക്, ഫ്രാൻസിലെ പരമോന്നത കോടതിയായ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി. വിദ്യാഭ്യാസത്തിലെ മതനിരപേക്ഷ നിയമങ്ങളെ, ചില വസ്ത്രധാരണ രീതികൾ ലംഘിക്കുന്നതായി കണക്കാക്കിയാണ് ഫ്രഞ്ച് സർക്കാർ നിരോധനം കൊണ്ടുവന്നത്. ശിരോവസ്ത്രം സ്‌കൂളുകളിൽ നിരോധിച്ചതിന് പുറമെ, ശരീരം മുഴുവൻ മറയ്ക്കുന്ന പരമ്പരാഗത മുസ്‌ലിം വേഷങ്ങളായ അബയ, ഖാമി എന്നിവയ്ക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയതിനെയാണ് പരമോന്നത ഫ്രഞ്ച് കോടതി കഴിഞ്ഞ ദിവസം ശരിവെച്ചത്.      

നിരോധനം വിവേചനപരമാണെന്നും, മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വളർത്താനും, വംശീയ പ്രൊഫൈലിങ്ങിനും കാരണമാകുമെന്നും കാണിച്ച്, ആക്ഷൻ ഫോർ ദ റൈറ്റ്‌സ് ഓഫ് മുസ്‌ലിംസ് (എഡിഎം) നൽകിയ പരാതിയിലാണ് വിധി പ്രഖ്യാപനം. അഭയ, ഖാമി എന്നിവയെ മതപരമായ വസ്ത്രമല്ല, ആൺകുട്ടികൾ ധരിക്കുന്നതിന് തുല്ല്യമായ പരമ്പരാഗത വസ്ത്രമായാണ് പരിഗണിക്കേണ്ടതെന്നായിരുന്നു പരാതിക്കാരുടെ വാദം. നിരോധനത്തിലൂടെ സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും, അറബികളെ ലക്ഷ്യം വച്ച് പെൺകുട്ടികളെ ഒറ്റപ്പെടുത്തുന്നതിനാൽ ഈ നിയമം സ്ത്രീ വിരുദ്ധമെന്നും, വസ്ത്ര വിവേചനം ഉയർത്തുന്ന അപകടസാദ്ധ്യതയെ കാണാതിരിക്കരുതെന്നും വാദമുണ്ടായി. 

എന്നാൽ ഇത്തരം വസ്ത്രം ധരിക്കുന്നവരെ ഒരു പ്രത്യേക മതത്തിൽ പെട്ടവരാണെന്ന് ഉടനടി തിരിച്ചറിയാൻ സാധിക്കുമെന്നും, അത് ഫ്രാൻസിന്റെ മതേതര സംസ്കാരത്തിന് വിരുദ്ധമാണെന്നുമായിരുന്നു സർക്കാർ നിലപാട്. ഫ്രഞ്ച് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും, വിദ്യാലയങ്ങളിൽ ഏതെങ്കിലും മതപരമായ ബന്ധത്തിന്റെ ദൃശ്യമായ അടയാളങ്ങൾ ധരിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്നും സർക്കാർ വാദിച്ചു. വ്യക്തിജീവിതത്തോടുള്ള ബഹുമാനത്തിനോ, മതസ്വാതന്ത്ര്യത്തിനോ, വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനോ, വിദ്യാർഥികളുടെ ക്ഷേമത്തിനോ ഹാനികരമായതൊന്നും നിരോധനം കൊണ്ട് സംഭവിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഈ വാരം ആദ്യം മദ്ധ്യവേനൽ അവധി കഴിഞ്ഞു സ്കൂളുകൾ തുറന്നപ്പോൾ, രാജ്യത്തൊട്ടാകെ മുന്നൂറോളം സ്‌കൂൾ വിദ്യാർഥിനികൾ വസ്ത്ര നിരോധനം ലംഘിച്ചു സ്കുളുകളിലെത്തിയിരുന്നു. മിക്കവരും വസ്ത്രം മാറാൻ സമ്മതിച്ചെങ്കിലും, 67 വിദ്യാർഥിനികൾ വിസമ്മതിചതിനെ തുടർന്ന് അവരെ വീടുകളിലേക്ക് തിരിച്ചയച്ചിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഫ്രാൻസിലെ 67 ദശലക്ഷം ജനങ്ങളിൽ 10 ശതമാനം ഇല്‌ലാം മതവിശ്വാസികളാണ്. മുൻ ഫ്രഞ്ച് കോളനികളായിരുന്ന വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, മൊറോക്കോ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇവരിൽ ഭൂരിഭാഗവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments