Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യന്‍ വയോധികയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം

ഇന്ത്യന്‍ വയോധികയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം

ലണ്ടന്‍: വയോധികയായ ഇന്ത്യന്‍ വനിതയെ നാടുകടത്താന്‍ നീക്കം നടക്കുന്നതിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമായി. പഞ്ചാബ് സ്വദേശിനിയായ 78കാരി ഗുര്‍മിത് കൗറിനെയാണ് ബ്രിട്ടന്‍ നാടുകടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് മേഖലയില്‍ നിന്നും ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാര്‍ 65,000-ത്തിലധികം ഒപ്പുകള്‍ ശേഖരിച്ച് ഓണ്‍ലൈനായി നാടുകടത്തലിനെതിരെ നിവേദനം നല്‍കിയിരുന്നു.

ഗുര്‍മിത് കൗര്‍ 2009ലാണ് യു കെയില്‍ എത്തിയത്. വിധവായ ഗുര്‍മിതിന് പഞ്ചാബില്‍ നിലവില്‍ ആരുമില്ല. അതിനാല്‍ തന്നെ സ്മെത്ത്വിക്കിലെ പ്രാദേശിക സിഖ് സമൂഹം ഗുര്‍മിത് കൗറിന്റെ സംരക്ഷണം ഏറ്റെടുത്തതായി പ്രതിഷേധക്കാര്‍ പറയുന്നു. ഗുര്‍മിതിന് വേണ്ടി പ്രതിഷേധക്കാര്‍ സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തുന്നുണ്ട്.

2009ല്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ്  ഗുര്‍മിത് ബ്രിട്ടനിലെത്തിയത്. മകനോടൊപ്പം താമസം തുടങ്ങിയ അവര്‍ പിന്നീട് കുടുംബവുമായി അകന്നതോടെ അപരിചിതരുടെ ദയയില്‍ കഴിയുകയായിരുന്നു.

പഞ്ചാബില്‍ ഇപ്പോള്‍ കുടുംബം ഇല്ലെന്നും അതു കൊണ്ട് യു കെയില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും ഗുര്‍മിത് അപേക്ഷിച്ചെങ്കിലും അധികൃതര്‍ നിരസിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments