മസ്കത്ത് : സ്വദേശി പൗരന്റെ വീട്ടിൽ നിന്നും റെഡ് ഫോക്സിനെ കണ്ടെത്തിയതായി പരിസ്ഥിതി അതോറിറ്റി അധികൃതർ അറിയിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിലാണ് സംഭവം. വീട്ടിൽ നിന്നും കണ്ടെത്തിയ റെഡ് ഫോക്സിനെ സുരക്ഷിതമായി കാട്ടിലേക്ക് അയച്ചെന്നും അധികൃതർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. റോയൽ ഒമാൻ പോലീസും പരിസ്ഥിതി അതോറിറ്റി അധികൃതരും സംയുക്തമായാണ് വീടിനുള്ളിൽ കയറിയ റെഡ് ഫോക്സ്നെ കണ്ടെത്തിയത്.