Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജര്‍മനിയിൽ പള്ളിയിൽ വെടിവയ്പ്പ്: എട്ടു പേര്‍ കൊല്ലപ്പെട്ടു

ജര്‍മനിയിൽ പള്ളിയിൽ വെടിവയ്പ്പ്: എട്ടു പേര്‍ കൊല്ലപ്പെട്ടു

ബര്‍ലിന്‍ : ജര്‍മനിയിലെ തുറമുഖനഗരമായ ഹാംബുര്‍ഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. എട്ടിലധികം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ വെടിവയ്പ്പ് നടത്തിയ പ്രതിയും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.15 ഓടെയാണ് സംഭവം ഉണ്ടായത്. അന്വേഷണം പുരോഗമിക്കുന്നു. ചിലരുടെ പരുക്ക് ഗുരുതരമാണ്.

35 കാരനായ ഫിലിപ്പ് എന്നു വിളിയ്ക്കുന്ന വ്യക്തിയാണ് പ്രതി. പള്ളിയിലെ ചടങ്ങുകള്‍ തുടങ്ങുന്നതിനു മുമ്പ്തന്നെ ഇയാള്‍ പള്ളിയുടെ രണ്ടാം നിലയിലെത്തി കാത്തിരുന്നാണ് കൃത്യം നിര്‍വഹിച്ചത്. കാരണം വ്യക്തമല്ല. നഗരത്തിന്റെ വടക്കന്‍ ജില്ലയായ ഗ്രോസ് ബോര്‍സ്ററലിലെ സ്ഥലത്താണ് വ്യാഴാഴ്ച രാത്രി 9.15 ഓടെ സംഭവം നടന്നത്. ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് പ്രദേശത്ത് ‘അതിഭീകരമായ അപകടത്തിനു’ അലാറം മുഴക്കിയിരുന്നു. എന്നാല്‍, ജര്‍മ്മനിയുടെ ഫെഡറല്‍ ഓഫീസ് ഫോര്‍ സിവില്‍ പ്രൊട്ടക്ഷന്‍ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് ചുറ്റുപാടുമുള്ള പൊലീസ് നടപടികള്‍ ക്രമേണ അവസാനിപ്പിക്കുകയാണന്ന് അധികാരികള്‍ അറിയിച്ചു.

ആക്രമണം ഉണ്ടായ സ്ഥലത്ത് പൊലീസും രക്ഷാപ്രവർത്തകരും കൂടിനിൽക്കുന്നു. (Photo by Daniel Reinhardt / AFP)
ലോകമെമ്പാടുമായി ഏകദേശം 8.7 ദശലക്ഷം അംഗങ്ങളുള്ള യഹോവയുടെ സാക്ഷികള്‍ 19–ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ സ്ഥാപിതമായ ഒരു രാജ്യാന്തര സഭയുടെ ഭാഗമാണ്. ന്യൂയോര്‍ക്കിലെ വാര്‍വിക്കിലാണ് ആസ്ഥാനം. ഇവര്‍ക്ക് ജര്‍മ്മനിയില്‍ ഏകദേശം 170,000 അംഗങ്ങളുണ്ട്.

വെടിവയ്പില്‍ പോര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഷെന്‍ഷര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച അദ്ദേഹം, സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ അടിയന്തര സേവനങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു. തന്റെ ചിന്തകള്‍ ഇരകളോടും അവരുടെ കുടുംബങ്ങളോടും കൂടെയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വെള്ളിയാഴ്ച പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments