Wednesday, December 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭ ഒരുക്കുന്ന യൂത്ത് ക്യാമ്പ് "CrossRoads" 2026...

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭ ഒരുക്കുന്ന യൂത്ത് ക്യാമ്പ് “CrossRoads” 2026 ജനുവരി 3 ശനിയാഴ്ച്ച

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) 8 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് വേണ്ടി പ്രത്യേകമായി ഒരുക്കുന്ന യൂത്ത് ക്യാമ്പ് “CrossRoads” 2026 ജനുവരി 3 ശനിയാഴ്ച്ച കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) നോർത്ത് റ്റെൻറ്റിൽ വച്ച് രാവിലെ 8.30 മണി മുതൽ വൈകിട്ട് 4 മണി വരെ നടക്കും.
ഈ യൂത്ത് ക്യാമ്പിന്റെ തീം “To Know Jesus Christ” / “യേശു ക്രിസ്തുവിനെ അറിയുക” എന്നതാണ്.

സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡറും ഈ കാലഘട്ടത്തിൽ യുവജനങ്ങളുടെ മദ്ധ്യേ ദൈവിക കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ മാത്യു റ്റി ജോൺ യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ എടുക്കും.
പവർവിഷൻ റ്റി വി പ്രയ്‌സ് & വർഷിപ്പ് ലീഡർ ബ്രദർ റ്റിമോത്തി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ ക്വയറിനൊപ്പം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു ഈ മീറ്റിംഗിന് നേതൃത്വം നൽകും.

കുവൈറ്റിലുള്ള എല്ലാ പ്രിയ യുവജനങ്ങളെയും സഭാ വ്യത്യാസം കൂടാതെ ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ യൂത്ത് മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ യുവജനങ്ങൾക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

വാഹന സൗകര്യത്തിന് : ബ്രദർ എൽദോ +965 66867599 (അബ്ബാസിയ, ഫർവാനിയ, റിഗ്ഗയി, ഖൈത്താൻ), ബ്രദർ ജോഫിൻ + 965 65844793 (ഹവല്ലി, സാൽമിയ), ബ്രദർ ബൈജു +965 65671082 (മംഗഫ്, അബു ഹലീഫ, ഫഹഹീൽ, മെഹബൂല).

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു മാത്യു (+965 97251639), ബ്രദർ രാജൻ തോമസ് (+965 97525944), ബ്രദർ ജോൺലി തുണ്ടിയിൽ (+965 69031702)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments