Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഅബുദാബിയിലെ ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുന്നു:

അബുദാബിയിലെ ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുന്നു:

അബുദാബി : താത്കാലികമായി നിർത്തലാക്കിയിരുന്ന അബുദാബിയിലെ ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത തത്സമയ നറുക്കെടുപ്പ് ജൂൺ മൂന്നിനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇൗ നറുക്കെടുപ്പിൽ 10 ദശലക്ഷം ദിർഹമാണ് സമ്മാനം. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. 

യുഎഇ നിയമങ്ങളിലും ചട്ടങ്ങളിലും വന്ന മാറ്റം കാരണം എല്ലാ പ്രമുഖ സ്വകാര്യ റാഫിൾ ഡ്രോ ഓപറേറ്റർമാരും ഈ വർഷത്തിന്റെ തുടക്കത്തിൽ അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു. സുരക്ഷിതവും നിയന്ത്രിതവുമായ വാണിജ്യ ഗെയിമിങ് അന്തരീക്ഷത്തിനായി യുഎഇയുടെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിബന്ധനകൾ അനുസരിക്കാനുള്ള സന്നദ്ധത വിലയിരുത്താനും സ്ഥിരീകരിക്കാനുമായിരുന്നു ഇടവേള. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments