Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഅബുദാബിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 9 ഇനം ലീവുകൾക്ക് അർഹത

അബുദാബിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 9 ഇനം ലീവുകൾക്ക് അർഹത

അബുദാബി : രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി, വിദേശി ജീവനക്കാർക്ക് 9 ഇനം ലീവുകൾക്ക്  അർഹതയുണ്ടെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. 6 മാസത്തെ സർവീസ് പൂർത്തിയാക്കുന്നവർ വാർഷിക അവധിക്ക് അർഹരാണ്. ദേശീയ സേവനത്തിന് സ്വദേശികൾക്ക് ശമ്പളത്തോടു കൂടിയ ദീർഘകാല അവധി നൽകണം.

2 വർഷം പൂർത്തിയാക്കിയവർക്ക് ആവശ്യമെങ്കിൽ വർഷത്തിൽ 10 ദിവസത്തെ പഠന/പരീക്ഷാ അവധി എടുക്കാം. ജീവിത പങ്കാളി മരിച്ചാൽ 5 ദിവസത്തെയും കുട്ടി, രക്ഷിതാവ്, മുത്തശ്ശി, സഹോദരൻ, പേരക്കുട്ടി എന്നിവർ മരിച്ചാൽ 3 ദിവസത്തെയും വിയോഗ അവധി ലഭിക്കും. പ്രത്യേക അനുമതിയോടെ സേവന കാലയളവിൽ ഒരു തവണ മാത്രം എടുക്കാവുന്നതാണ് ഹജ് അവധി. വേതനമില്ലാത്തതും 30 ദിവസത്തിൽ കൂടാത്തതുമായ അവധിയായിരിക്കും ഇത്. ഉംറ അവധി തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല. തൊഴിലുടമ അനുവദിച്ചാൽ എടുക്കാം.

വനിതകൾക്ക് 60 ദിവസത്തെ പ്രസവാവധി (45 ദിവസം മുഴുവൻ ശമ്പളം, 15 ദിവസം പകുതി ശമ്പളം), പുരുഷന്മാർക്ക് 5 ദിവസത്തെ പിതൃ അവധി (കുഞ്ഞ് ജനിച്ച് 6 മാസത്തിനകം എടുത്തിരിക്കണം), വാരാന്ത്യ അവധി, പൊതു അവധി, വർഷത്തിൽ 90 ദിവസത്തെ സിക്ക് ലീവ് (15 ദിവസം മുഴുവൻ ശമ്പളം, 30 ദിവസം പകുതി ശമ്പളം, 45 ദിവസം ശമ്പളമില്ലാത്ത അവധി), വർഷത്തിൽ 30 ദിവസത്തെ വാർഷിക അവധി (സേവനകാലം 6 മാസത്തിൽ കൂടുതലും ഒരു വർഷത്തിൽ കുറവുമാണെങ്കിൽ ഓരോ മാസത്തിനും 2 ദിവസം വീതം) എന്നിവയാണ് മറ്റു അവധികൾ. വാർഷിക അവധി ഉപയോഗിക്കുന്നതിന് മുൻപ് സേവനം അവസാനിപ്പിക്കുകയാണെങ്കിൽ ശേഷിച്ച അവധിക്കു അർഹതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments