Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ

ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ

അജ്മാൻ : ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 31 ന് മുൻപ് അജ്മാൻ പൊലീസ് ചുമത്തിയ ട്രാഫിക് പിഴകൾക്ക് ഇളവ് ലഭിക്കുമെന്ന് അധികൃതർ സമൂഹമാധ്യമത്തിൽ അറിയിച്ചു. 

 ഗുരുതര പിഴകൾക്ക് ഇളവ് ബാധകമല്ല. ഒക്ടോബർ 1ന് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട് മോണിറ്ററിങ് സിസ്റ്റത്തിന്‍റെ ഭാഗമായി അജ്മാനിൽ ട്രാഫിക് നിയമലംഘകരെ പിടികൂടാൻ ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിക്കുന്നതിനായി 26 സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും പോലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ക്യാമറകൾ ഉപയോഗിച്ചുള്ള സ്മാർട്ട് മോണിറ്ററിങ് ഈ എഐ -ഓപറേറ്റഡ് സിസ്റ്റം ഉപയോഗപ്പെടുത്തുന്നു. .

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് സ്മാർട്ട് സിസ്റ്റം ലക്ഷ്യമിടുന്നതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് ഷെയ്ഖ് മേജർ ജനറൽ സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. സ്‌മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ നടത്തുന്നത് ഏറ്റവും ഉയർന്ന ട്രാഫിക് സുരക്ഷ നൽകുന്നതിനും കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന്‍റെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ പൊലീസ് എല്ലാവരോടും അഭ്യർഥിച്ചു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments