Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഅൽബിനിയ ബ്യൂട്ടി പാർലർ ഇനി അൽഖോബാറിലും

അൽബിനിയ ബ്യൂട്ടി പാർലർ ഇനി അൽഖോബാറിലും

അൽഖോബാർ: സൗദിയിലെ പ്രമുഖ ബ്യൂട്ടി പാർലർ ശ്യംഖലയായ അൽബിനിയ ഗ്രൂപ്പിൻ്റെ ശാഖ കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ ലുലു മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെ പ്രൗഡമായി നിറഞ്ഞ സദസ്സിൽ  റിയാദ് മുൻസിപ്പൽ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുൽ അസീസ്  ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അൽബിനിയ ഗ്രൂപ്പ് സി ഇ ഒ ഹെൻറി സുരേഷ്, ലുലു ഗ്രൂപ്പ് അൽ കോബാർ ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി, മാനേജർ അമീൻ എന്നിവർ മുഖ്യാതിഥി കളായി പങ്കെടുത്തു. ചടങ്ങിന് എത്തിയ അതിഥികളെ ചീഫ് ബ്യൂട്ടീഷൻ സുനിത ഹെൻറി സുരേഷിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

പുതുതായി തുറന്ന ശാഖയിൽ വനിതകൾക്കായി സൗന്ദര്യ ചർമ്മ  ആരോഗ്യ സംരക്ഷത്തിനായി നൂതന സാങ്കേതിക സഹായത്തോടെയുള്ള ഉപകരണങ്ങളും പ്രീമിയം പ്രോഡക്ട് ഉപയോഗപ്പടുത്തിയുള്ള അതി നൂതന മാർഗ്ഗങ്ങളുമാകും ഉണ്ടാവുക. സൗന്ദര്യ സംരക്ഷണത്തിനായി വിദഗ്ദരടങ്ങുന്ന ഒരു വലിയ നിര സേവന സന്നദ്ധരായി അൽബിനോയിൽ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ബ്യൂട്ടി ട്രീറ്റ് മെൻ്റ്കൾക്കും വിവിധ തെറാപ്പികൾക്കും ഇണങ്ങിയ ആധുനിക സജ്ജീകരണവുമുള്ള വിശാലമായ പാർലർ അതിഥികളായി എത്തുന്ന ഉപഭോക്താക്കൾക്ക് പുത്തൻ അനുഭവമാകും.

ഈ മേഖലയിലെ ഏറ്റവും പുത്തൻ സാങ്കേതിക വിദ്യയും ഉപകരണങ്ങളും ബ്യൂട്ടി പ്രൊഫഷണിൽ വിദഗ്ദരായവരുടെ സേവനവും ഉറപ്പ് വരുത്തുന്ന സ്ഥാപനം കൂടിയാണിത്. ഇവിടെ ഫേഷ്യൽ, ഐബ്രോ ത്രഡിങ്, ബോഡി കെയർ,ഫേസ് കെയർ, ഹെയർ കട്ട് ,ഹെയർ ട്രീറ്റ്മെൻറ് ,പെഡിക്യൂർ, മാനിക്യൂർ ,ഹെയർ കളേഴ്സ്, ഇയർ കാൻഡിൽ, ഫൂട്ട് മസാജ്, ഹൈദ്ര ട്രീറ്റ്മെൻറ് എന്നിവ ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments