Saturday, January 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfബഹ്‌റൈനിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ ശക്തം

ബഹ്‌റൈനിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ ശക്തം

മനാമ: ബഹ്‌റൈനിൽ അനധികൃത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനുള്ളിൽ 44 പ്രവാസികളെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു.

തൊഴിൽ, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 1527 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി -എൽ.എം.ആർ.എ- അറിയിച്ചു. നിയമലംഘനം നടത്തിയ നിരവധി പ്രവാസികളെ പിടികൂടുകയും 44 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. 20 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, കാപിറ്റൽ ഗവർണറേറ്റിൽ 14 കാമ്പയിനുകൾ നടന്നു. നാഷനാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻറ്‌സ് അഫയേഴ്‌സ്, വാണിജ്യ, വ്യവസായ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി, വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com