Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfബഹ്‌റൈൻ സീനിയർ പോലീസ് ഓഫീസറും മലയാളിയുമായ മോനി ഒടിക്കണ്ടത്തിലിന് ക്യാപിറ്റൽ ഗവർണ്ണറേറ്റ് പോലീസ് സേനയുടെ...

ബഹ്‌റൈൻ സീനിയർ പോലീസ് ഓഫീസറും മലയാളിയുമായ മോനി ഒടിക്കണ്ടത്തിലിന് ക്യാപിറ്റൽ ഗവർണ്ണറേറ്റ് പോലീസ് സേനയുടെ ആദരം

ബഹറൈൻ: പ്രവാസി മലയാളികൾക്ക് അഭിമാനമായി മോനി ഒടിക്കണ്ടത്തിലിന് പോലീസ് സേനയുടെ ആദരം.
ബഹറൈൻ പ്രവാസികൾക്കിടയിലെ സജീവ സാന്നിധ്യവും പോലീസ് സേനയിലെ സീനിയർ ഓഫീസറുമായ മോനി ഒടിക്കണ്ടത്തിലിന് ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് സേനയുടെ ആദരമാണ് ലഭിച്ചത്.

പത്തനംതിട്ട തിരുവല്ല കുമ്പനാട് സ്വദേശിയാണ് മോനി. 38 വർഷമായി പൊലീസ് സേനയിൽ നടത്തിവരുന്ന അർപ്പണ മനോഭാവവും സത്യസന്ധതയും വിശ്വസ്തതയും അടക്കമുള്ള സേവനങ്ങൾ മാനിച്ചാണ് ആദരം. ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് ഡയറക്ട് ജനറൽ ബ്രിഗേഡിയർ ഇബ്രാഹിം സെയ്ഫ് അൽ മോനിയ്ക്ക് പ്രശസ്തി പത്രം സമ്മാനിച്ച് ആദരിച്ചു.

തനിക്ക് ലഭിച്ച ഈ അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ട് എന്നും തുടർന്നും ബഹ്റൈൻ എന്ന പ്രിയപ്പെട്ട രാജ്യത്തെ സേവിക്കാൻ ഈ ആദരം പ്രചോദനമാണ് എന്നും മോനി ഒടിക്കണ്ടത്തിൽ പറഞ്ഞു. തിരുവല്ല ആലത്തുരുത്തിയിൽ തെക്കേപ്പുഴ വീട്ടിൽ സുജ മോനിയാണ് ഭാര്യ. മക്കൾ: ഡോ. മെർലിൻ മോനി, ഡോ. മെറിൻ മോനി, മെർവിൻ മോനി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments