Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfബന്ധം വഷളാകുന്നു; കാനഡ–ഇന്ത്യ സ്വതന്ത്രവ്യാപാരകരാർ ചർച്ചകൾ നിർത്തിവച്ചു

ബന്ധം വഷളാകുന്നു; കാനഡ–ഇന്ത്യ സ്വതന്ത്രവ്യാപാരകരാർ ചർച്ചകൾ നിർത്തിവച്ചു

ന്യൂഡൽഹി: ഇന്ത്യ–കാനഡ ബന്ധം വഷളാകുന്നതിനെ തുടർന്ന് സ്വതന്ത്രവ്യാപാരകരാറിലുള്ള ചർച്ചകൾ നിർത്തിവച്ചു. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമാകുന്നതിനെ തുടർന്നാണ് നടപടി. രാഷ്ട്രീയവിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചർച്ചകൾ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ അറിയിച്ചിരുന്നു. ഈ വർഷം ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും അറിയിച്ച് മൂന്നുമാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം. 

‘‘ഇന്ത്യ എതിർപ്പു പ്രകടിപ്പിച്ച പലതരത്തിലുള്ള രാഷ്ട്രീയ വികാസങ്ങളാണ് കാനഡയിലുണ്ടാകുന്നത്. ഈ കാര്യങ്ങളില്‍ ഇന്ത്യ ശക്തമായ എതിർപ്പാണ് അറിയിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ തീരുമാനമുണ്ടാകുന്നതുവരെ ചർച്ചകൾ നിർത്തിവയ്‌ക്കുന്നു’’– അധികൃതർ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com