Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദുബായ് പ്രിയദർശിനി വളണ്ടറിംഗ് ടീം ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു

ദുബായ് പ്രിയദർശിനി വളണ്ടറിംഗ് ടീം ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു

ദുബായ് : പ്രിയദർശിനി വളണ്ടറിംഗ് ടീമിന്റെ
ആഭിമുഖ്യത്തിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സദസ്
സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രമോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ പുഷ്പാർച്ചനയോടെ അനുസ്മരണ യോഗം ആരംഭിച്ചു.
എല്ലാവരും അനുകരിക്കേണ്ട സമാനതകളില്ലാത്ത നേതാവാണെന്നും കേരളത്തിൻ്റെ നവയുഗശിൽപ്പിയാണ് ഉമ്മൻ ചാണ്ടിയെന്നും യോഗത്തിൽ അനുസ്മരിച്ചു.
മുതിർന്ന നേതാക്കൾ അദ്ദേഹവുമൊത്തുള്ള അനുഭവങ്ങൾ പങ്ക് വെച്ചു.

മോഹൻദാസ്.സി, പവിത്രൻ. ബി, ബാബു പീതാംബരൻ, ചന്ദ്രൻ മുല്ലപ്പള്ളി,
അനീസ്. അഷ്‌റഫ്‌, ശ്രീജിത്ത്‌, ഷെഫീക്ക്‌. ഉമേഷ്‌ വെള്ളൂർ, വനിതാ നേതാക്കളായ ഫാത്തിമ അനീസ് , സിമി ഫഹദ് എന്നിവരും ചടങ്ങിൽ അനുസ്മരണം പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി മധു നായർ സ്വാഗതവും ട്രഷറർ ഷെഫീക്ക് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments