ദുബായ് : കലാ കായിക സാംസ്‌കാരിക സാമൂഹ്യ സംഘടനയായ ദുബായ് പ്രിയദർശിനി
അന്താരാഷ്ട്ര ചെസ്സ് ദിനത്തിന്റെ ഭാഗമായി 14വയസിന് താഴെയുള്ള കുട്ടികൾക്കായി ചെസ്സ് മത്സരം സംഘടിപ്പിച്ചു. 34 മത്സരാർത്ഥികൾ പങ്കെടുത്തു. അഹമ്മദ് മൊഹമ്മദ് അൽ റമേത്തി (C D A) ഐസക് പട്ടാണി പറമ്പിൽ (ചീഫ് ബിസിനസ് എഡിറ്റർ, ഖാലീജ് ടൈംസ് ) എന്നിവർ മുഖ്യാത്ഥിതികളായി പങ്കെടുത്തു.
റഫിക് മട്ടന്നൂർ, ടൈറ്റസ് പുല്ലുരാൻ, റിയാസ്
ചെന്ത്രാപ്പിന്നി, ഷൈജു അമ്മാനപ്പാറ, ഷാഫി കെ. കെ. എന്നിവർ
സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് കൺവീനർ അനീസ് സ്വാഗതം പറഞ്ഞു.
സംഘടനയുടെ ടീം ലീഡർ പവിത്രൻ ജനറൽ സെക്രട്ടറി മധു നായർ, മുൻ പ്രസിഡന്റ്റുമാരായ സി.മോഹൻദാസ്,
ബാബു പീതാംബരൻ, വൈസ് പ്രസിഡൻ്റ് ടി.പി അഷ്‌റഫ്,
കല സാംസ്‌കാരിക സെക്രട്ടറി ഹാരിസ്, ട്രഷറർ ഷെഫീക്ക്, ആർട്സ് സെക്രട്ടറി നിഷാദ്, റെൻഷി രഞ്ജിത്ത്,
വനിതാ കമ്മിറ്റി
ഭാരവാഹികളായ ശ്രീല മോഹൻദാസ്, ഫാത്തിമ അനീസ്, റസ്വീന ഹാരിസ്, സിമി ഫഹദ്, ഷബ്‌നാ നിഷാദ്
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വർണ്ണശബളമായ സമാപന ചടങ്ങിൽ വീശിഷ്ട വ്യക്തിത്വങ്ങൾ എല്ലാ മത്സരാർത്ഥികൾക്കും പ്രശസ്തി പത്രം നൽകി. വിജയികൾക്ക് ക്യാഷ് അവാർഡും പുരസ്കാരങ്ങളും സിഡിഎ പ്രതിനിധി നൽകി ആദരിച്ചു. മറിയ മത്സരം നിയന്ത്രിച്ചു. സ്പോർട്സ് സെക്രട്ടറി ശ്രീജിത്തിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.