Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദുബായിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

ദുബായിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

ദുബായ് : സത് വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ഉൾപ്പെടെ ദുബായിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും പ്രവർത്തിക്കും. സർവീസ് സമയം ഉച്ചയ്ക്ക് 2 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയാണ്, ഓരോ ദിശയിലും പ്രതിദിനം ഒരു മണിക്കൂർ ഇടവിട്ട് 11 ട്രിപ്പുകൾ.

റൂട്ട് എഫ്63, റൂട്ട് ജെ05 എന്നിവയാണ് മറ്റ് രണ്ട് പുതിയ റൂട്ടുകൾ. അൽ ഖലീജ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് വഴി അൽ റാസ് മെട്രോ സ്റ്റേഷനെ യൂണിയൻ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ദുബായ് മെട്രോ ഫീഡർ സർവീസാണ് റൂട്ട് എഫ്63. റൂട്ട് J05 നെഷാമ ടൗൺഹൗസുകളിലൂടെ കടന്നുപോകുന്ന മിറ കമ്മ്യൂണിറ്റിക്കും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിൽ ഒരു ലിങ്ക് നൽകും.  ഇതോടൊപ്പം യാത്രക്കാരുടെ ദൈനംദിന യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ആർടിഎ ഒ‌ട്ടേറെ ബസ് റൂട്ടുകൾ വെള്ളിയാഴ്ച മുതൽ കാര്യക്ഷമമാക്കും.

അബു ഹെയിൽ ബസ് സ്റ്റേഷനും യൂണിയൻ ബസ് സ്റ്റേഷനും ഇടയിൽ രണ്ട് ദിശകളിലും പ്രവർത്തിക്കാൻ റൂട്ട് 5 പരിഷ്കരിക്കും, ഇനി അൽ റാസ് മെട്രോ സ്റ്റേഷനിൽ സർവീസ് നടത്തില്ല. കൂടാതെ, റൂട്ട് 14 രണ്ട് ദിശകളിൽ പ്രവർത്തിക്കാൻ ക്രമീകരിക്കും, ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ അവസാനിക്കും. റൂട്ട് 33 ചുരുക്കി അൽ ഗുബൈബ ബസ് സ്റ്റേഷന് പകരം കറാമ ബസ് സ്റ്റേഷനിൽ അവസാനിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com