Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfയുഎഇ ദേശീയദിനം: സൗജന്യ ഡേറ്റയുമായി എത്തിസാലാത്ത്

യുഎഇ ദേശീയദിനം: സൗജന്യ ഡേറ്റയുമായി എത്തിസാലാത്ത്

അബുദാബി : യുഎഇയുടെ 53–ാമത് ദേശീയദിനത്തോടനുബന്ധിച്ച് ടെലികോം ഒാപറേറ്ററായ എത്തിസാലാത്ത് (ഇ&) അവരുടെ ചില ഉപയോക്താക്കൾക്ക്  53ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപയോക്താക്കളായ സ്വദേശികൾക്കും എല്ലാ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കുമാണ് ഇന്ന് (30) മുതൽ ഡിസംബർ 7 വരെ ഉപയോഗിക്കാവുന്ന സൗജന്യ ഡാറ്റ പ്രഖ്യാപിച്ചത്.

പ്രീപെയ്ഡിലുള്ള പ്രവാസികൾക്ക് 30 ദിർഹത്തിനും അതിനുമുകളിലും ഉള്ള ഓൺലൈൻ റീചാർജുകൾക്ക് 53 ശതമാനം കിഴിവ് ലഭിക്കും. അവ മൂന്ന് ദിവസത്തേയ്ക്ക് സാധുതയുള്ളതും പ്രാദേശികവും രാജ്യത്തിന് പുറത്തേയ്ക്കുമുള്ള കോളുകൾക്ക് ഉപയോഗിക്കാവുന്നതുമാണ്. നേരത്തെ, 53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു അതിൻ്റെ എല്ലാ ഉപയോക്താക്കൾക്കും സൗജന്യ ഡാറ്റ പ്രഖ്യാപിച്ചിരുന്നു.  നവംബർ 28 മുതൽ ഡിസംബർ 4 വരെ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകളുടെയും പ്രമോഷനുകളുടെയും ഒരു ശ്രേണി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ ഡു പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും ഏഴ് ദിവസത്തേയ്ക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com