ദുബായ് : പെയ്ഡ് പാർക്കിങ് സോണുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ വരുന്നു. പെയ്ഡ് പാർക്കിങ് നിയന്ത്രിക്കുന്ന പാർക്കിൻ കമ്പനിയും ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദേവ) ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. കണക്കു പ്രകാരം ദുബായിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30,000 കടന്നതായി ദേവ എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഇവി ഗ്രീൻ ചാർജർ പദ്ധതിയിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 15000 കവിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനം ആർടിഎയിൽ റജിസ്റ്റർ ചെയ്താൽ, വാഹന ഉടമയുടെ പേരിൽ ദേവ ഇവി ഗ്രീൻ ചാർജർ അക്കൗണ്ട് തുറക്കും. ഇതുവഴി വാഹനങ്ങൾ ഒരു മണിക്കൂറിൽ ചാർജ് ചെയ്യാം. റജിസ്റ്റർ ചെയ്യാത്തവർക്കു ഗെസ്റ്റ് മോഡിൽ ഇവി ചാർജ് അക്കൗണ്ട് ഉപയോഗിക്കാം.
ദുബായിൽ പെയ്ഡ് പാർക്കിങ് സോണുകളിൽ ചാർജിങ് സ്റ്റേഷനുകൾ വരുന്നു
RELATED ARTICLES