Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഇ-സ്കൂട്ടർ ദുബൈയിൽ ജനകീയമാകുന്നു

ഇ-സ്കൂട്ടർ ദുബൈയിൽ ജനകീയമാകുന്നു

ആർ.ടി.എയുടെ കീഴിലുള്ള ഷെയർ ഇ-സ്കൂട്ടറുകൾ കഴിഞ്ഞ വർഷം നടത്തിയത്​ 10 ലക്ഷം ട്രിപ്പുകൾ. 2021നെ അപേക്ഷിച്ച് ​ഇരട്ടി സർവീസാണ്​ പോയ വർഷം ഉണ്ടായതെന്ന്​ ആർ.ടി.എ അധികൃതർ അറിയിച്ചു. ഗുരുതരമായ അപകടങ്ങളൊന്നുമില്ലാതെയായിരുന്നു സർവീസ്.

2022ൽ ഏതാണ്ട്​ 6 ലക്ഷം പേരാണ്​ ഇ സ്​കൂട്ടർ സേവനം പ്രയോജനപ്പെടുത്തിയത്​. ഉപഭോക്​താക്കളുടെ സംതൃപ്തി നിരക്ക്​ 76 ശതമാനമാണ്​. അഞ്ച്​ ലക്ഷം റൈഡുകളാണ്​ 2021ൽ നടന്നത്​. ഇ-സ്കൂട്ടർ ഉപയോഗം വർധിച്ചത്​ ദുബൈയിലെ സുസ്ഥിര ഗതാഗതം​ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗം കൂടിയാണ്​. ഇതിനായി ആർ.ടി.എ നടത്തിയ ബോധവത്​കരണം വിജയിച്ചതിന്‍റെ തെളിവാണ്​ പുതിയ കണക്കുകൾ. ഇ-സ്കൂട്ടർ ഉപയോഗത്തിനുള്ള പെർമിറ്റുകൾ 50,000 പേർക്കാണ്​ അനുവദിച്ചത്​.

കൂടുതൽ മേഖലകളിലേക്ക്​ ഇ-സ്കൂട്ടർ ട്രാക്കുകൾ വ്യാപിപ്പിക്കുകയും ചെയ്​തു. ആദ്യ ഘട്ടത്തിൽ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ബൂലേവാദ്​, ജുമൈറ ലേക്​ ടവർ, ദുബൈ ഇന്‍റർനെറ്റ്​ സിറ്റി, അൽ റിഗ്ഗ, സെക്കൻഡ്​ ഓഫ്​ ഡിസംബർ സ്​ട്രീറ്റ്​, പാം ജുമൈറ, സിറ്റി വാക്ക്​ എന്നിവിടങ്ങളിലാണ്​ ട്രാക്കുകൾ നിർമിച്ചത്​. ഖിസൈസ്​, മൻഖൂൽ, കറാമ എന്നിവിടങ്ങളിലെ പ്രത്യേക ഭാഗങ്ങളിലും ഇ-സ്കൂട്ടറിന്​ അനുമതി നൽകിയിട്ടുണ്ട്​.

ഈ വർഷം ആദ്യ പാദം മുതൽ 11 പുതിയ റസിഡൻഷ്യൽ മേഖലകളിൽ കൂടി ഇ-സ്കൂട്ടറുകൾക്​ അനുമതി ലഭിച്ചു. ഇതോടെ ആകെ 21 മേഖലകളിലാണ്​ ഇ-സ്കൂട്ടറുകൾക്ക്​ അനുമതി ലഭിച്ചത്​. വിവിധ മേഖലകളിൽ ഇ-സ്കൂട്ടറിന്‍റെ പരമാവധി വേഗതയും വ്യത്യസ്തമാണ്​. അപകടം കുറക്കുന്നതിന്​ വിവിധ മേഖലകളിൽ ആർ.ടി.എ ബോധവത്​കരണവും തുടരുകയാണ്​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com