ദുബായ്: ദുബായിലെ പ്രമുഖ കലാ കായിക സാംസ്കാരിക സംഘടനയായ ദുബായ് പ്രിയദർശിനി വളണ്ടിയറിംഗ് ടീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ സെൻററിൽ വെച്ച് നടന്ന ചടങ്ങ് ഇന്ത്യൻ പാർലമെൻറ് അംഗം ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ രംഗത്തെ പ്രശസ്ത ശിശുരോഗ വിദഗ്ധ ഡോക്ടർ സൗമ്യ സരിൻ മുഖ്യപ്രഭാഷണം നടത്തി. സി.മോഹൻദാസ്, പ്രമോദ് കുമാർ, ഡോക്ടർ ഇ. പി. ജോൺസൻ, ബി.എ നാസർ, മൊയ്ദു കുറ്റിയാടി, ടൈറ്റസ് പുല്ലൂരൻ, ബഷീർ നാരണിപ്പുഴ, ഷൈജു അമ്മാനപ്പാറ, സുനിൽ നമ്പ്യാർ, സാദിഖ് അലി, അഖിൽ തൊടീക്കളം, ഷംസുദീൻ മുണ്ടേരി. മുഹമ്മദ് സഹിർ. കാസിം ഹംസ എന്നിവർ ആശംസകൾ നേർന്നു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു.
ദുബായ് കമ്മ്യൂണിറ്റി ഡെവലൊപ്മെൻറ് അതോറിറ്റിയുടെ (CDA) മുഖ്യ കാർമ്മികത്വത്തിലും,സഹകരണത്താലും നടത്തപ്പെട്ട രക്തദാനം, കൃത്യതയാർന്ന രജിസ്ട്രേഷൻ സംവിധാനം കൊണ്ടും ജനസമ്പർക്കംകൊണ്ടും പ്രശംസ പിടിച്ചുപറ്റി. 41 വർഷമായി ദുബായിൽ പ്രവർത്തിക്കുന്ന ദുബായ് പ്രിയദർശിനി എന്ന സംഘടന മാതൃകാപരമായ ജീവകാരുണ്ണ്യപ്രവർത്തനങ്ങളാണ് പ്രവാസ ഭൂമികയിൽ കാഴ്ചവെക്കുന്നതെന്നു ഉൽഘടനവേളയിൽ ടി എൻ .പ്രതാപൻ എംപി അഭിപ്രായപ്പെട്ടു. രക്തദാനം എന്ന മഹാദാനത്തിലൂടെ സമാനതകളില്ലാത്ത സന്ദേശമാണ് ദുബായ് പ്രിയദർശിനി വളണ്ടിയർ ടീം എന്ന സംഘടന സമൂഹത്തിന് നൽകുന്നതെന്ന് ഡോക്ടർ സൗമ്യ സരിൻ അഭിപ്രായപ്പെട്ടു.
ടി.പി. അഷ്റഫ്, ബിനീഷ്, ഹാരിസ്,ടോജി. ശ്രീജിത്ത് ഡോക്ടർ പ്രശാന്ത്. ഡീസ, ഉമേഷ്, സുലൈമാൻ കറുത്തക്ക, സിമിതാ ഫഹദ്, രമ്യ ബിനീഷ്, റെസ്വീന ഹാരിസ്, അക്വിലിൻ ടോജി തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് ബാബു പീതാംബരന്റെ അധ്യക്ഷതയിൽ, ജനറൽ സെക്രട്ടറി സ്വാഗതവും, ടീം ലീഡർ പവിത്രൻ നന്ദിയും രേഖപ്പെടുത്തി.