അജ്മാൻ: ജൂൺ 14, 15 തീയതികളിൽ ഗ്ലോബൽ ഇന്ത്യൻ സ്‌കൂൾ അജ്മാൻ “GAGAN 2023” എന്ന പേരിൽ ദ്വിദിന ശാസ്ത്രമേള സംഘടിപ്പിച്ചു.
ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യ ,ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകൾ പര്യവേക്ഷണം ചെയ്യാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞയ പത്മഭൂഷൺ നമ്പി നാരായണൻ മേള ഉത്ഘാടനം ചെയ്തു തുംബൈ ഗ്രൂപ്പ് പ്രസിഡന്റ് തുംബൈ മൊയ്‌ദീൻ , എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു
ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ കൂടാതെ വിവിധ എമിറേറ്റുകളിൽ നിനായീ 14 സ്‌കൂളുകൾ കൂടി മേളയിൽ പങ്കെടുക്കുകയും വിവിധ ശാസ്ത്ര വിഷയങ്ങളിൽ തങ്ങളുടെ നൂതന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് മേളയിൽ സജീവമായിരുന്നു , യുവമനസ്സുകളുടെ ഈ ഒത്തുചേരൽ പഠനത്തിന്റെയും സഹകരണത്തിന്റെയും ഊർജ്ജസ്വലമായ അന്തരീക്ഷവും വിദ്യാർത്ഥികൾക്ക് അവരുടെ അറിവും ആശയങ്ങളും പങ്കിടാനും , വളർന്നുവരുന്ന ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും വിവരങ്ങളുടെ സമ്പന്നമായ കൈമാറ്റത്തിൽ ഏർപ്പെടുന്നതിനും ബൗദ്ധിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രീയ അന്വേഷണം പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായിയും ഈ പരിപാടി പ്രവർത്തിച്ചു.
ആശയവിനിമയത്തിലുടനീളം നമ്പി നാരായണൻ വിദ്യാർത്ഥികളുടെ ആശയങ്ങളും കണ്ടെത്തലുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാന്നിധ്യവും അചഞ്ചലമായ പ്രോത്സാഹനവും ഓരോ വിദ്യാർത്ഥിയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തി. അവരുടെ ശാസ്ത്രീയ അന്വേഷണങ്ങളിൽ ആത്മവിശ്വാസവും ഉത്സാഹവും ഉളവാക്കി.
യുവമനസ്സുകളുടെ കഴിവുകൾ തിരിച്ചറിഞ്ഞ അദ്ദേഹം ശാസ്ത്രത്തിന്റെ വിശാലവും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ലോകത്തേക്ക് സഞ്ചരിക്കാൻ, ശാസ്ത്രീയ അറിവിൽ അധിഷ്ഠിതമായ അടിത്തറ വികസിപ്പിച്ചെടുക്കുവാൻ, വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാരം, വിശകലന വൈദഗ്ദ്ധ്യം എന്നിവ വളർത്തിയെടുക്കാൻ വിദഗ്ധരുടെ ഉപദേശം അനിവാര്യമാണെന്ന് സ്കൂൾ അധൃകൃതരോട് നിർദേശിക്കുകയും ചെയ്തു
ഗ്ലോബൽ ഇന്ത്യൻ സ്കൂൾ അപ്പർ പ്രൈമറി ക്ലാസ്സിലെ വിദ്യാർഥികൾ ഒരുക്കിയ യുഎഇയുടെ പാരമ്പര്യ ജീവിതരീതികളെയും ,ഇസ്ലാം മത വിശ്വാസപ്രകാരമുള്ള ജീവിത രീതികളെയും, ഹജ്ജ് ചെയ്യുമ്പോൾ നിർവഹിക്കേണ്ട കര്മങ്ങളെക്കുറിച്ചും വിശാലമായ പ്ലോട്ടുകൾ കാണാമായിരുന്നു.
വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ തയാറാക്കിയ പ്രോജക്ടുകളെ വിദഗ്ധർ അടങ്ങുന്ന സംഘം മൂല്യനിർണയം നടത്തി ,യു എ ഇ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ: സുൽത്താൻ ആഹ്മെദ് ഹസിം അൽ സുവൈദി മുഖ്യ അതിഥി ആയും, വിശിഷ്ഠ അതിഥികളായ ഡോ. അരിന്ദം ബാനെർജി ,ശ്രീമതി ചാറുൽ ജെയ്‌റ്റിലി ,LIon അഗസ്റ്റോ ഡി പിറ്റ്രോ എന്നിവർ ചേർന്ന് വിജയികൾക്ക്
സമ്മാനദാനം നടത്തി .
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലയൺസ് ക്ലബ് ഇന്റർനാഷണൽ നടത്തി വരുന്ന “beat plastic pollution 2023 ” എന്ന പരിപാടിയുടെ ഭാഗമായി ഉപയോഗസൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന പ്രോജക്ടിന്റെ ആരംഭം കുറിച്ച്, കുട്ടികൾക്ക് അവർ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ റീസൈക്കിൾ ബോക്സുകൾ സ്ഥാപിച്ചു .മേളയിൽ ആദ്യാവസാനം ലയൺസ് ക്ലബ് വോളന്റീർമാരായ ഗൈഡിങ് ലയൺ സന്തോഷ് കേട്ടത് ,ഷാർജ അൽ ഹിസ്ൻ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡന്റ് ജോസഫ് തോമസ് ,ലയോണുമാരായ ഇഗ്‌നേഷ്യസ് ,രാജേഷ് മേനോൻ ,സുരേഷ് ഗോവിന്ദൻ ,റാണി രാജു ,സീതി ഗഫൂർ ,കിഷോർ കുമാർ എന്നിവരും സന്നിഹിതർ ആയിരുന്നു .
ഗ്ലോബൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മിസ്സിസ് മാലതി ദാസ്,ചെയർമാൻ. മോഹനചന്ദ്രൻ മേനോൻ , വൈസ് ചെയർമാൻ ബാബു, വൈസ് പ്രിൻസിപ്പൽമാരായ ശോഭ മോഹൻ , സിന്ധു ആനന്ദ്, ടെക്നിക്കൽ അഡ്വൈസറി ടീം അംഗങ്ങൾ ആയ അർപ്പിത് ടുഗർ , അഞ്ജലി ദാസ് , വിമി ,ജെയിൻ ,സുധ, അനിത,ബെൻസി ,ദേവി രഞ്ജിത് ,,ഹസീന ,നസീമ ,സ്റ്റുഡന്റ് ലീഡേഴ്‌സ് ആയ റിയ പ്രസാദ്,സഫീർ അലി എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി യുഎയിലെ ഇന്ത്യൻ സ്കൂളുകൾക്കു വർഷാവർഷം പിന്തുടരുവാനും അതുവഴി പ്രവാസികളുടെ കുട്ടികളിലും കണ്ടുപിടിക്കാതെ പോകപ്പെടാവുന്ന പുതുതലമുറയിലെ അബ്ദുൽ കലാമും, നമ്പി നാരായണനും ജന്മമെടുക്കട്ടെയെന്നു ഗ്ലോബൽ ഇന്ത്യൻ സ്കൂളിന്റെ അഭ്യുദയകാംക്ഷികളും സാമൂഹ്യ പ്രവർത്തകരുമായ സന്തോഷ് കേട്ടേത്, വി.എസ്.ബിജുകുമാർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു .