Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റിന്‍റെ ഫീസ്​ പുതുക്കി

ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റിന്‍റെ ഫീസ്​ പുതുക്കി

യു.എ.ഇയിൽ ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റിന്‍റെ ഫീസ്​ പുതുക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. 10 വർഷത്തെ യു.എ.ഇ ഗോൾഡൻ വിസ നേടുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് അനുവദിക്കുന്ന ആറ് മാസത്തെ എൻട്രി പെർമിറ്റിന്‍റെ ഫീസാണ്​ പുതുക്കിയത്​. പുതിയ ഫീസ്​ ഘടന 1250 ദിർഹമാണ്​.

പെർമിറ്റ്​ അനുവദിക്കുന്നതിന്​ 1000 ദിർഹം, അപേക്ഷക്ക്​ 100 ദിർഹം, സ്മാർട്ട് സേവനങ്ങൾക്ക് 100 ദിർഹം, ഇ-സേവനങ്ങൾക്ക് 28 ദിർഹം, ഫെഡറൽ അതോറിറ്റി ഫീസിന് 22 ദിർഹം എന്നിങ്ങനെ എല്ലാ ചാർജുകളും ഇതിൽ ഉൾപ്പെടും. ഗോൾഡൻ വിസ നടപടിക്രമങ്ങൾക്കായി എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്ന ഉപഭോക്താക്കൾ സ്പോൺസർ ചെയ്ത വ്യക്തിയുടെ പാസ്‌പോർട്ട്, കളർ ഫോട്ടോ, ഗോൾഡൻ വിസക്കുള്ള യോഗ്യതയുടെ തെളിവ് എന്നിവ ഉൾപ്പെടെ വിവിധ രേഖകൾ നൽകണം. അപേക്ഷ അപൂർണമാണെങ്കിൽ എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ നിരസിക്കപ്പെടുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. അപേക്ഷ നിരസിക്കപ്പെട്ടാൽ, ഇഷ്യൂ ഫീസും സാമ്പത്തിക ഗ്യാരന്‍റികളും മാത്രമേ റീഫണ്ട് ചെയ്യൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments