യു എ ഇ യുടെ അമ്പത്തിരണ്ടാമത് ദേശിയദിനാഘോഷത്തോടനുബന്ധിച്ചു UAE യിലെ പ്രമുഖ കലാ കായിക സാംസ്‌കാരിക സംഘടനയായ ദുബായ് പ്രിയദർശിനി വളണ്ടിയറിങ് ടീം ദേശീയദിനം ആഘോഷിച്ചു.
ദുബായ് അൽ മമ്സാറിലുള്ള അൽ ഇതിഹാദ് പ്രൈവറ്റ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ UAE – ഇന്ത്യ ദേശീയ ഗാനത്തോടെയും, കേക്ക് മുറിച്ചും ആഘോഷം പങ്കിട്ടു. ശ്രീ അഹ്മദ് അൽ സാബി (C D A) മുഹമ്മദ് സാദിക്ക് വജ്ധാനി (സ്പോർട്സ് ഫോർ ഓൾ യു എ ഇ ) ഐസക് പട്ടാണിപറമ്പിൽ (ബിസിനസ് എഡിറ്റർ ഖലീജ് ടൈംസ് ) മൊഹമ്മദ് സഗീർ (ഇന്ത്യൻ വോളി ലവേഴ്‌സ് യു എ ഇ ) ശ്രീമതി. ജൈസമ്മ മുത്തേടം (വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ) എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.
ബി. എ. നാസർ, ടൈറ്റസ് പുല്ലൂരാൻ, സി എ.ബിജു, അഷ്‌റഫ് കൊടുങ്ങല്ലൂർ, ജമാൽ മനയത്ത്, ഉബൈദ് ചേറ്റുവ, സുനിൽ നമ്പ്യാർ, റഫീഖ് മട്ടന്നൂർ, ഖാലിദ്, ദിലീപ് സലാഹുദ്ധീൻ എന്നിവാർ ആശംസകൾ നേർന്നു സംസാരിച്ചു.
പ്രസിഡന്റ് ശ്രീ ബാബു പീതംബരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സി. മോഹൻദാസ് സ്വാഗതവും സ്പോർട്സ് സിക്രട്ടറി ഹരിസ് നന്ദിയും പറഞ്ഞു.
സംഘടനയുടെ ടീംലീഡർ പവിത്രൻ, ജനറൽ സെക്രട്ടറി മധു നായർ, വൈസ് പ്രസിഡന്റും കൺവീണറുമായ. അനീസ്.. പ്രമോദ് കുമാർ. . ബിനീഷ്.. ശ്രീജിത്ത്. ഡീസ. ടോജി. . റെജിൽ. . സുലൈമാൻ കറുത്താക്ക.. സുരേഷ് കുമാർ.. നിഷാദ് ഖാലിദ്. സലീം.. ഫിറോസ് മുഹമ്മദാലി.. ഷജേഷ്.. സുനിൽ ഒപ്പം വനിതാ കമ്മിറ്റി പ്രസിഡണ്ട് ശ്രീമതി ഫാത്തിമ അനീസ്. രക്ഷകർത്താവ് ശ്രീല മോഹൻദാസ്.
സിമി ഫഹദ്….ഷബ്‌ന നിഷാദ്….റിസ്‌വിന ഹാരിസ്, രമ്യ ബിനിഷ്, ജിൻസി ഡീസ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലോകോത്തര നിലവാരം പുലർത്തുന്ന, 12 രാജ്യങ്ങളിൽ നിന്നുള്ള ദേശീയ – അന്തർദേശീയ താരങ്ങളെ അണിനിരത്തികൊണ്ടുള്ള മത്സരങ്ങൾ നിറഞ്ഞ ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു
രാവിലെ 10.30 മണിക്ക് ആരംഭിച്ച മത്സരം രാത്രി വൈകി 1.30 മണിവരെ നീണ്ട് നിന്നു.
മത്സരത്തിൽ ഓഷ്യൻ എയർ ചാമ്പ്യൻ ഷിപ് ട്രോഫി സ്വന്തമാക്കി, പാലാ സിക്സസ് രണ്ടാം സ്ഥാനക്കാരായി.
സമാപന ചടങ്ങിൽ ട്രഷർ ശ്രീ ടി.പി. അഷ്റഫ് പങ്കെടുത്ത എല്ലാവർക്കും ഒപ്പം ടീമുകൾക്കും നന്ദി രേഖപെടുത്തി.