Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfറാസൽഖൈമയിലെ യാത്രക്കാർക്ക് ഇന്ന് സിറ്റി ബസുകളിൽ സൗജന്യമായി യാത്ര

റാസൽഖൈമയിലെ യാത്രക്കാർക്ക് ഇന്ന് സിറ്റി ബസുകളിൽ സൗജന്യമായി യാത്ര

റാസൽഖൈമ: പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റാസൽഖൈമയിലെ യാത്രക്കാർക്ക് ഇന്ന് സിറ്റി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (റക്ത)യാണ് സിറ്റി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചത്.  


പാരിസ്ഥിതികവും വികസനപരവുമായ സുസ്ഥിരതയ്ക്കായി റാസൽ ഖൈമയുടെ ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2023-2040നെ പിന്തുണച്ച് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും റക്തയുടെ നൂതനമായ പരിഹാരങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments